ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി എ കെ ശശീന്ദ്രൻ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ.വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. […]









