പ്രിയതമയുടെ സ്മരണയിൽ നാടിന് കുടിവെള്ളം ഒരുക്കി ബഹ്‌റൈൻ പ്രവാസി
മനാമ :കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിച്ച സഹധർമ്മിണിയുടെ പേരിൽ, ജൻമനാടിന്റെ കുടിവെള്ള ക്ഷാമം അകറ്റാൻ സൗജന്യമായി ഭൂമി നൽകി ഡേവിസ് ടി മാത്യു. നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി നൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹറിൻ പ്രവാസിയുമായ ശ്രീ ഡേവീസ് ടി.മാത്യു.അന്തരിച്ച തന്റെ പ്രിയതമ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വില വരുന്ന ഭൂമി തന്റെ പ്രിയപ്പെട്ട നാടിന്റെ നന്മക്കായി നൽകിയത്.പദ്ധതിക്ക് […]









