വൻ ജനപങ്കാളിത്തത്തോടെ ഇന്ത്യൻ സ്‌കൂൾ ഫെയറിന് ഉജ്വല സമാപനം
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗൺ കാമ്പസിൽ ഉജ്വല സമാപനം.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറിൽ വൻ ജനാവലി ഒത്തുചേർന്നിരുന്നു. രണ്ട് ദിവസത്തെ ആഘോഷം കാമ്പസിനെ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും ഒരുമയുടെയും സജീവമായ കേന്ദ്രമാക്കി മാറ്റി. അധ്യാപകർ,വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, വിശാലമായ സമൂഹം എന്നിവിടങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് സ്‌കൂൾ ഫെയറിനു ലഭിച്ചത്. സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിച്ച ഫെയറിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച […]









