ജോസ് കെ. മാണിയുമായി വിട്ടുപോകില്ലെന്ന് വിശ്വാസം നേടി സി.പി.എം
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ (എം) മുന്നണിമാറ്റ നീക്കത്തിന് തടയിടാൻ അതിവേഗം ഇടപെട്ട് സിപിഎമ്മും സർക്കാരും. തലസ്ഥാനത്ത് കെ.എം.മാണിക്ക് സ്മാരകത്തിനായി 25 സെന്റ് ഭൂമി അനുവദിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തോടെയാണ് സി.പി.എം നീക്കം ശക്തമാക്കിയത്. മന്ത്രി വി.എൻ.വാസവൻ കേരള കോൺഗ്രസ് (എം) നേതാക്കളുമായി സമ്പർക്കത്തിലാണ്. പാർട്ടി എൽഡിഎഫ് വിടില്ലെന്ന ആത്മവിശ്വാസം സിപിഎം നേതൃത്വത്തോട് മന്ത്രി പങ്കുവച്ചു. പാർട്ടിയിൽ ഉടലെടുത്ത ഭിന്നത ജോസിന് വീണ്ടുവിചാരമുണ്ടാക്കിയോ എന്ന സംശയത്തിലാണ് കോൺഗ്രസ്. 5 എംഎൽഎമാരും ഒരുമിച്ചായിരിക്കുമെന്നാണ് ജോസ് ആവർത്തിച്ചു വ്യക്തമാക്കിയത്. മുന്നണിമാറ്റത്തിന്റെ പേരിൽ […]









