വോയ്‌സ് ഓഫ് ആലപ്പി – ‘ലക്ഷ്യം 2026’ കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ‘ലക്ഷ്യം 2026’ എന്ന പേരിൽ കരിയർ ഗൈഡൻസ് പരിപാടി വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കേരള സർക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴിൽ – കരിയർ കൗൺസിലിംഗ് വിഭാഗവുമായി സഹകരിച്ചു കൊണ്ടാണ് ഫ്രീ വെബ്ബിനാർ സംഘടിപ്പിച്ചത്. നാൽപ്പത്തി അഞ്ചിൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.പ്രമുഖ കരിയർ കൗൺസിലർ വി. ആർ. രാജേഷ് ക്ലാസ് നയിച്ചു. വരാനിരിക്കുന്ന പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, പഠന സമയം എങ്ങനെ ക്രമീകരിക്കാം, രക്ഷിതാക്കൾ എങ്ങനെ ഉചിതമായ പിന്തുണ […]









