ഐ.വൈ.സി.സി ബഹ്‌റൈൻ,ഡോ. മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർത്ഥം ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുഹറഖിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു.ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും, ഉദാരവൽക്കരണ നയങ്ങളിലൂടെ രാജ്യത്തെ ആധുനിക സാമ്പത്തിക ശക്തിയായി മാറ്റുന്നതിലും ഡോ. മൻമോഹൻ സിംഗ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ ജീവിതം നയിച്ച അദ്ദേഹം മികച്ച […]









