Business & Strategy

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ പിഎൽസിയുടെ ഏറ്റവും പുതിയ ചാപ്റ്ററായ ഇറ്റാലിയൻ ചാപ്റ്റർ പ്രവർത്തന ഉൽഘാടനമാണ് നടന്നത്. എറണാകുളം ജില്ലാ കൺസ്യൂമർ കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനുവാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻഅദ്ധ്യക്ഷനായ റിട്ടയേഡ് ജഡ്ജ് പി. മോഹനദാസ് മുഖ്യാതിഥിയായിരുന്നു. പിഎൽസി ഇറ്റാലിയൻ ചാപ്റ്റർ ചെയർമാൻ പ്രൊഫ. ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ […]
Read More

ഒ ഐ സി സി നേതാക്കൾ കെ. കെ. രമ എം എൽ എ യെ സന്ദർശിച്ചു

കേരളത്തിൽ ഐക്യജനാധിപത്യമുന്നണിക്ക് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐതിഹാസികമായ വിജയത്തിന് ശേഷം ബഹ്‌റൈൻ സന്ദർശിക്കുവാൻ എത്തിയ ഐക്യജനാധിപത്യ മുന്നണിയുടെ വടക്കൻ ജില്ല കളുടെ വിജയത്തിന് നേതൃത്വം നൽകിയ വടകര എം എൽ എ കെ കെ രമയെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. കേരളത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയുടെ സമ്പൂർണ വിജയം ഉണ്ടാകും എന്നും, കേരളത്തിൽ മുൻകാലങ്ങളിൽ എങ്ങും ഉണ്ടാകാത്ത തരത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ശക്തമായ കെട്ടുറുപ്പും, ജനങ്ങൾക്ക് നിലവിൽ ഉള്ള സർക്കാരിനോട് ഉള്ള അമർഷവും തെരഞ്ഞെടുപ്പ് […]
Read More

വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ വെനീസ് ഫേസ്റ്റ് വർണ്ണാഭമായി

വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാർഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസൺ 2’ എന്ന പേരിൽ വർണ്ണാഭമായി ആഘോഷിച്ചു 2025 ഡിസംബർ 4-ന് സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ വച്ച് നടന്ന സംഗമം അംഗങ്ങളും കുടുംബങ്ങളുടെയും സാന്നിധ്യത്താലും സാംസ്കാരികവും കലാപരവുമായ പരിപാടികളാലും സമ്പന്നമായിരുന്നു. ഏരിയ പ്രസിഡന്റ് റജി രാഘവന്റെ അധ്യക്ഷതയിലുള്ള പൊതുസമ്മേളനത്തോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഏരിയ സെക്രട്ടറി ദീപക് പ്രഭാകർ സ്വാഗതവും മുഖ്യാതിഥി അജയകൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യൻ ക്ലബ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോജ് […]
Read More

ബഹ്‌റൈൻ ഷോർ ആംഗ്ലേഴ്സ് സംഘടിപ്പിച്ച സീസൺ 3 ഫിഷിംഗ് മത്സരം

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സജീവമായ ഫിഷിംഗ് കൂട്ടായ്മയായ ബഹ്‌റൈൻ ഷോർ ആംഗ്ലേഴ്സ് (BSA) സംഘടിപ്പിച്ച സീസൺ 3 ഫിഷിംഗ് മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് ഹൂറ അഷ്റഫ് പാർട്ടി ഹാളിൽ വെച്ച് വർണ്ണാഭമായി സംഘടിപ്പിച്ചു. 45 ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നാസർ ടെക്സിം സ്വാഗതം ആശംസിച്ചു. അബ്ദുറഹ്മാൻ അബ്ദുള്ള ബു അസ്സ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും ടീം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും റബ്ബർബാന്റ് […]
Read More

കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ

കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന ‘സ്വപ്നഭവനം 2025’ പദ്ധതിയുടെ താക്കോൽദാനം നാളെ നടക്കും. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം രാവിലെ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിക്കും. ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകുന്നത്. പ്രവാസ ലോകത്തെ കാരുണ്യമുള്ള മനസ്സുകളുടെ സഹായത്തോടെയാണ് […]
Read More

‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ പ്രിയപ്പെട്ട ശ്രീനിവാസന്‌ വി‌ട

കൊച്ചി: മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസൻ (69) ഇനി ഓർമയിൽ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്‌തത്‌. സംവിധായകൻ സത്യൻ അന്തിക്കാ‌ട്‌ എഴുതിയ ‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തെ […]
Read More

മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടത് – കരിവെള്ളൂർ മുരളി

മനാമ: മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടത് എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി എ ഹാളിൽ ഒരുക്കിയ വി എസ് അച്യുതാനന്ദൻ നഗരിയിൽ നടന്ന സമ്മേളനം പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി കെ വി മഹേഷിനെയും, ജനറൽ സെക്രട്ടറിയായി വി കെ സുലേഷിനെയും , ട്രഷററായി നിഷ സതീഷിനെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ […]
Read More

ടീം സിത്താർ മ്യൂസിക് ബഹ്‌റൈൻ ഹാർമണി നൈറ്റ്‌- 25 ശ്രദ്ധേയമായി

പവിഴദ്വീപിൽ മൂന്നു വർഷക്കാലമായി ജൈത്രയാത്ര തുടരുന്ന പ്രമുഖ മ്യൂസിക് ബാൻഡ് ആയ ടീം സിത്താർ ബഹ്‌റൈൻ സംഘടിപ്പിച്ച വിദ്യാസാഗർ ഡ്യൂയറ്റ് സംഗീത മത്സരം ശ്രദ്ധേയമായി.സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രമോദ് മോഹൻ സ്വാഗതവും അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ്‌ മേനോൻ ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥികളായ ഇ വി രാജീവൻ, ജൂഡിറ്റ് രാജൻ,സുനീഷ് എം എസ്,രാജേഷ് പെരുംങ്കുഴി, ദീപക് തണൽ, റിജോ, ശിവാബിക, മായ അച്ചു […]
Read More

അസമിൽ ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി, 7 ആനകൾ ചരിഞ്ഞു; ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റി

ഗുവാഹത്തി∙ അസ്സമിലെ ഹോജായിൽ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (20507) ഇടിച്ച് 7 ആനകൾ ചരിഞ്ഞു. ആനക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തിൽ ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ശനിയാഴ്ച പുലർച്ചെ 2:17നാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ഗുവാഹത്തിയിൽനിന്ന് 126 കി.മീ അകലെവച്ചായിരുന്നു സംഭവം. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം ട്രെയിനിലേക്ക് […]
Read More

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

പുൽപ്പള്ളി: വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്തായിരുന്നു സംഭവം. അതേസമയം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ട സംഭവത്തിൽ കടുവയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികൾ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റു തുടർനടപടികളും വനം വകുപ്പ് നടത്തുന്നതാണ്. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളിൽ […]
Read More