30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച് പുതുച്ചേരി : വീടുകളില്‍ കുടുങ്ങിയത് 500 ഓളം പേര്‍ ; രക്ഷകരായി സൈന്യം
തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ചുഴലിക്കാറ്റ് വീശിയത്.അതിശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, കേരളം, ഉള്‍നാടൻ കർണാടകയുടെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ കഴിഞ്ഞ 30 വർഷത്തിനിടയില്‍ കണ്ടിട്ടില്ലാത്ത റെക്കോർഡ് മഴയാണ് പെയ്യുന്നത് .ഞായർ രാവിലെ ഒമ്ബത് വരെയുള്ള 24 മണിക്കൂറില്‍ 46 സെന്റീമീറ്റർ മഴയാണ് പെയ്‌തിറങ്ങിയത്. ചെന്നൈ, തിരുവള്ളൂർ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, […]