പവിഴദ്വീപിലെ കോഴിക്കോട്ടുകാർ”ഗാന സല്ലാപം” സംഘടിപ്പിക്കുന്നു
ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ_ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പുതിയൊരു സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു.പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്. പാട്ടു പാടുന്നവർക്കും ആസ്വാദകർക്കുമായാണ് ഇത്തരത്തിലൊരു സംഗീത സദസ്സ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒരുക്കുന്നത് . പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടു രാവുകൾ ബഹ്‌റൈനിൽ പുനഃസൃഷ്ടിക്കുകയാണ്. ഡിസംബർ 4 വ്യാഴാഴ്‌ച്ച വൈകുന്നേരം 7:30 മണിക്ക്, അദ്‌ലിയ ഓറ ആർട് സെന്ററിൽ “ഗാന സല്ലാപത്തിന്റെ” ആദ്യ എപ്പിസോഡ് സംഘടിപ്പിക്കും. പരിമിതമായ […]









