Business & Strategy

ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം. അൽ നജ്മ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാകിസ്ഥാൻ സ്കൂളിനെ 27 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) പെൺകുട്ടികൾക്കായുള്ള ഐസിസി ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ കിരീടം നേടി. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച മുഴു ദിന മത്സരത്തിൽ രാജ്യത്തുടനീളമുള്ള 16 സ്കൂൾ ടീമുകൾ പങ്കെടുത്തു. ന്യൂ മില്ലേനിയം സ്കൂളിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഐഎസ്‌ബി ഫൈനലിൽ ഇടം നേടുകയായിരുന്നു. […]
Read More

എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’

ആലപ്പുഴ:∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വയ്പിച്ചു. നിയമസഭാ കക്ഷിയിൽനിന്നും ഒഴിവാക്കി. മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ആലോചിച്ചു ചെയ്യും. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിട്ടും എ.പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുണ്ട്. താൻ പങ്കെടുത്ത യോഗം പത്മകുമാറിനെപ്പറ്റി ചർച്ച ചെയ്തതു പോലുമില്ലെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. […]
Read More

മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ നാലാം പതിപ്പിന് തുടക്കമായി: ബഹ്റൈൻ്റെ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്

സെലിബ്രേറ്റ് ബഹ്റൈന്‍’ സീസണിന്റെ ഭാഗമായി നടക്കുന്ന ‘മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലി’ന്റെ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. മുഹറഖ് നൈറ്റ്സിന്റെ നാലാം പതിപ്പ് ഡിസംബര്‍ 30 വരെ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകീട്ട് 5 മുതല്‍ രാത്രി 10 മണി വരെയും വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 12 വരെയും ദിവസവും നടക്കും.സ്‌കെച്ചിംഗ് ടൂറുകള്‍, ഫോട്ടോഗ്രാഫി ടൂറുകള്‍, പേളിംഗ് പാത്ത് ഹെറിറ്റേജ് […]
Read More

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേള

47-ാമത്‌ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേള ഷാര്‍ജ വാണ്ടറേഴ്‌സ്‌ ക്ലബില്‍ നടന്നു.ബോയ്‌സ്‌ ഗേള്‍സ്‌ സ്‌കൂളുകളിലെ രണ്ടു ദിവസങ്ങളിലായി നടന്ന കായികമേള സി.ബി.എസ്‌.ഇ റീജിണല്‍ ഡയരക്ടര്‍ ഡോ.രാംശങ്കര്‍, അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഉദ്‌ഘാടനം ചെയ്‌തു.ദ്വിദിന ചടങ്ങുകളില്‍ എമിരേറ്റ്‌സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വുമണ്‍സ്‌ ഡവലപ്‌മെന്റ്‌ ഓഫിസറും മുന്‍ യു.എ.ഇ വുമണ്‍സ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനുമായ ഛായ മുഗള്‍ മുഖ്യാതിഥിയായി .ഗേള്‍സ്‌ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ ഗ്രീന്‍ ഹൗസിനും ബോയ്‌സ്‌ വിഭാഗത്തില്‍ ബ്ലൂ ഹൗസിനുമുള്ള റോളിംഗ്‌ […]
Read More

വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘അവൾക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. പ്രശസ്‌ത ഗൈനക്കോളജി ഡോക്ടർ ജാസ്‌മിൻ ശങ്കരനാരായണൻ ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം നടന്ന ഇന്റെറാക്ഷൻ സെഷനിൽ ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ വിശദമായ മറുപടി നൽകി. പങ്കെടുത്ത എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് വൗച്ചറുകളും, ചോദ്യങ്ങൾക്ക് […]
Read More

എയർ അറേബ്യ വിമാനം റദ്ദാക്കി; മലയാളികൾ ഉൾപ്പെടെ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ

ബാക്കു: അസർബൈജാനിൽ സന്ദർശനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള ഷാർജയിലേക്കുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 30ാം തീയതി വൈകിട്ട് 5ന് പുറപ്പെടേണ്ട ജി9301 എയർ അറേബ്യ ഫ്‌ളൈറ്റ് സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കിയതോടെയാണ് ഇവർ അസർബൈജാനിൽ കുടുങ്ങിയത്. കോഴിക്കോട് നിന്നെത്തിയ 23 പേരും സംഘത്തിലുണ്ട്. ഒരാഴ്ച മുമ്പ് അസർബൈജാനിൽ എത്തിയ സംഘം സന്ദർശനം കഴിഞ്ഞ് 30 ന് ഉച്ചയോടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് വിമാനം വൈകിയേ പുറപ്പെടുകയുള്ളു എന്നറിയിച്ചത്. രണ്ട് […]
Read More

കാറുകൾ മാറിമാറി ഉപയോഗിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലെന്ന് സംശയം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിലുണ്ടെന്ന് റിപ്പോർട്ട്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയതിന് ശേഷം രാഹുൽ കർണാടകയിലേക്ക് കടന്നെന്നാണ് വിവരം. കാറുകൾ മാറിമാറി ഉപയോഗിച്ചാണ് രാഹുൽ യാത്ര ചെയ്യുന്നത്. കർണാടക അതിർത്തിയായ ബാഗലൂരിൽ രാഹുൽ എത്തിയിരുന്നു. ഇന്നലെ രാഹുൽ ഇവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനിടെ, നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ഹർജി സമർപ്പിച്ചു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ […]
Read More

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം; ഒരുക്കങ്ങൾ പൂർത്തിയായി

സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ പ്രചാരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ സമസ്തയുടെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പ്രതിനിധി ക്യാമ്പിൽ പ്രമുഖവാഗ്മിയും യുവപണ്ഡിതനുമായ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും.നൂറാം വാർഷികത്തിന്റെ ഭാഗമായി വിഖായ സംഗമം സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി […]
Read More

കെഎസ്‌ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭർത്താവായ എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയേയും കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. ഒപ്പമുണ്ടായിരുന്ന മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. മേയർ അസഭ്യം പറഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. 2024 ഏപ്രിലിൽ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെ എസ് ആർ ടി സി ബസിനെ തടഞ്ഞത്. തുടർന്ന്‌ മേയറും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായി. പ്ലാമൂട് […]
Read More

സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്

ബഹ്‌റൈൻ ക്രിക്കറ്റ്‌ ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചത്. ഹലാത് സി.സി, ടാർഗറ്റ് സി.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി. ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് എൻ. ഇ. സി യുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. 88 ടീമുകളെ […]
Read More