വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ, ചിഹ്നങ്ങൾ പതിച്ച സ്ലിപ്പുകൾ പരിശോധിച്ച് നാട്ടുകാർ
പട്‌ന: ബിഹാറിലെ സമസ്തിപുരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ ഉപേക്ഷിച്ചത് വിവാദം. റോഡരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിൻറെ വിഡിയോയാണ് പുറത്തായത്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽനിന്നുള്ള സ്ലിപ്പുകളാണിതെന്ന് ആർ.ജെ.ഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ് നടത്തിയ ട്രയൽ (മോക്) പോളിങ്ങിന്റേതാണെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ട്രയൽ നടത്തിയതിനുശേഷം ബാക്കിവന്ന സ്ലിപ്പുകൾ നീക്കിയിരുന്നുവെന്നും, എന്നാൽ ബാക്കിവന്നതിൽ ചിലത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും സമസ്തിപുർ ജില്ല മജിസ്ട്രേറ്റ് […]









