India

വിമാനയാത്രക്കാർക്ക് പുതിയ സന്തോഷം; മാറ്റങ്ങൾ ഉടൻ നിലവിൽ വരും

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷ വാർത്തയെത്തി. ബുക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അധികചാർജുകൾ ഈടാക്കാതെ വിമാനടിക്കറ്റുകൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അവസരമാണിത്. ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റേതാണ് (ഡിജിസിഎ) നിർദ്ദേശം. സിവിൽ ഏവിയേഷൻ (സിഎആർ) കരടിലാണ് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ. ഡിജിസിഎയുടെ നിർദ്ദേശമനുസരിച്ച് ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരങ്ങളിൽ റീഫണ്ടിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും. അത്തരം അവസരങ്ങളിൽ […]
Read More

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; നെടുമ്പാശേരിയിൽ പിടിച്ചത്​ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്​

കൊച്ചി: നെടുമ്പാശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിലാണ്​ ഇയാൾ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായാണ്​ ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്​. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.
Read More

സാ​ങ്കേതികതകരാർ: എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ ഇറക്കി

ഭോ​പ്പാ​ൽ: ഡ​ൽ​ഹി​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. 172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡി​ങ് ന​ട​ന്നു.വി​മാ​ന​ത്തി​ന്‍റെ കാ​ർ​ഗോ ഹോ​ൾ​ഡി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​ന് വി​ട്ട​തെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Read More

ഇന്ത്യൻ ചുണക്കുട്ടികൾ പൊരുതി, വനിതാ ലോക കപ്പിൽ ചരിത്ര കിരീടം

മുംബൈ: നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കപ്പ്‌ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇത്തവണ കപ്പിൽ മുത്തമിടാനായി. സ്മൃതി മന്ഥന (58 പന്തിൽ 45), ഷഫാലി വർമ (78ൽ 87), ജെമിമ റോഡ്രിഗസ് (37ൽ 24), ദീപ്തി ശർമ […]
Read More

സിഎംഎസ്-03 ബഹിരാകാശത്ത് ദേശസുരക്ഷയിൽ അതീവനിർണായകം

ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03യുടെ വിക്ഷേപണം വിജയകരം. തദ്ദേശീയമായി നിർമ്മിച്ച വിക്ഷേപണ വാഹനത്തിലായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 5.26നായിരുന്നു വിക്ഷേപണം. ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03. 4,400 കിലോഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേർന്നുള്ള സമുദ്രമേഖലയിലും വാർത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എൽവിഎം-3യാണ് സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുന്നത്. എൽവിഎം-3യുടെ […]
Read More

ഇന്ത്യയ്ക്കായി ലോകകപ്പിൽ കൂടുതൽ റൺ, സ്മൃതി മന്ഥാനയ്ക്ക് റെക്കാർഡ്

നവി മുംബൈ: ഇന്ത്യയ്ക്കായി ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോർഡ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്ക്.ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലെത്തിയത് മുൻ ഇന്ത്യൻ താരം മിഥാലി രാജിനെ മറി കടന്നാണ്. 017 ലോകകപ്പിൽ മിഥാലി രാജ് 409 റൺസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്താണു പുറത്തായത്. ഇതോടെ ലോകകപ്പിൽ താരത്തിന് 434 റൺസായി. മികച്ച തുടക്കം ലഭിച്ച സ്മൃതി, ഷെഫാലി […]
Read More

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കോൺഗ്രസിന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

പട്‌ന: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ രാജ്യം അഭിമാനിച്ചപ്പോൾ കോൺഗ്രസിനും സഖ്യകക്ഷിയായ ആർജെഡിക്കും അതത്ര ഇഷ്ടപ്പെട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെ അറായിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം. പാക്കിസ്ഥാനിലാണ് സ്‌ഫോടനങ്ങൾ നടന്നത്. പക്ഷേ കോൺഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടലിൽ നിന്ന് പാക്കിസ്ഥാനിലെയും കോൺഗ്രസിലെയും ചിലർ ഇതുവരെ കരകയറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നിതീഷ് കുമാറും എൻഡിഎ സർക്കാരും ആണ് ബിഹാറിനെ ഇരുണ്ട കാലഘട്ടത്തിൽ നിന്നു കരകയറ്റിയത്. നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവരാണ് […]
Read More

45-ാം വയസ്സിൽ കോർട്ടിനോട് വിടപറഞ്ഞ് രോഹൻ ബൊപ്പണ്ണ

ബെംഗളൂരു: രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനു വിരാമമിട്ട് പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിച്ച് രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻസ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരം എന്നീ റെക്കോർഡുകൾ നേടി. ”നിങ്ങളുടെ ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെയാണ് വിടപറയുന്നത്? 20 അവിസ്മരണീയമായ വർഷത്തെ യാത്രയ്ക്കു ശേഷം, സമയമായി… ഞാൻ ഔദ്യോഗികമായി എന്റെ റാക്കറ്റ് താഴെവയ്ക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും […]
Read More

ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ദിനത്തില്‍ ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കാസിബുഗ്ഗ പോലീസ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ആളപായത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. ‘ദാരുണമായ സംഭവത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ […]
Read More

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യച്ചു. ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യു​ടെ പേ​ര് […]
Read More