India

”കരൂർ ദുരന്തം: 41 കുടുംബങ്ങളെ ദത്തെടുക്കാൻ വിജയ്, വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കും”

ന്യൂഡൽഹി കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെയും വിജയ് ദത്തെടുക്കും. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളുമാണ് ഏറ്റെടുക്കുന്നത്. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പിന്നാലെയാണ് ടി.വി.കെ ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരെല്ലാം തങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിജയ് അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായിരിക്കുമെന്നും […]
Read More

പുരസ്‌കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; മേശയിൽ വച്ച് രോഹിത്, ആരാധകരുടെ മനസ് നിറച്ച കാഴ്ച

മുംബൈ: അപൂർവമായ ഒരു കാഴ്ചയുടെ കൗതുകത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കു കിട്ടിയ മൊമന്റോ തറയിൽനിന്ന് എടുത്ത് മേശയിൽവയ്ക്കുന്ന സൂപ്പർ താരം രോഹിത് ശർമയുടെ വീഡിയോ ആണ് കായിക പ്രേമികളുടെ മനസിൽ ഇടം പിടിച്ചത്. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്‌കാര വേദിയിലെ ദൃശ്യങ്ങളാണിത്. രോഹിത് ശർമയും ഭാര്യ ഋതികയും മുംബൈയിൽ നടന്ന പുരസ്‌കാരദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പുറകിലായിരുന്നു രോഹിത്. സിയറ്റ് ജിയോസ്റ്റാർ പുരസ്‌കാരം സ്വീകരിച്ച […]
Read More

ബിഹാറിൽ എൻഡിഎ സീറ്റ് ചർച്ച പൂർത്തിയായി, 101 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെ.ഡി.യുവും

പട്‌ന: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ 101 സീറ്റുകളിൽ മത്സരിക്കാൻ സഖ്യത്തിലെ മുഖ്യകക്ഷികളായ ബിജെപിയും ജെ.ഡി.യുവും തീരുമാനത്തിലെത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) 29 സീറ്റുകൾ നൽകിയപ്പോൾ ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കുമെന്നറിയുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടതെങ്കിലും ബി.ജെ.പി നേതൃത്വം വഴങ്ങിയില്ല. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് […]
Read More

എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്ത: എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അപു ബൗരി (21), ഫിർദോസ് സെഖ് (23), സെഖ് റിയാജുദ്ദീൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ ആക്രമണം. ഒഡീഷയിലെ ജലേശ്വര സ്വദേശിനിയായ വിദ്യാർത്ഥിനി ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ കോളേജിന്റെ ഗേറ്റിന് സമീപം ചിലർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. യുവതിയെ ബലം […]
Read More

ഡൽഹിയിൽ നിന്ന് നിർദേശം; താലിബാൻ മന്ത്രിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം ഔദ്യോഗിക ഇടപെടലിനെ തുടർന്ന് റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സോനം കുമാർ പറഞ്ഞു. എന്നാൽ, കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്‌ഐ) ഉദ്യോഗസ്ഥനും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി അറിയിച്ചു. ആറു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. അമീർ ഖാൻ മുത്തഖി […]
Read More

എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി, സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ആരോഗ്യനില ഗുരുതരം

കൊൽക്കത്ത: ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിനു സമീപം വെള്ളിയാഴ്ച രാത്രി ഒഡീഷയിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ രാത്രി എട്ടുമണിയോടെ കോളജിന്റെ ഗേറ്റിനു സമീപം അജ്ഞാതർ ഇരുവരെയും തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്ത് ഓടിപ്പോയെന്നും, അയാൾക്കും ഇതിൽ പങ്കുണ്ടെന്നു സംശയമുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് […]
Read More

സ്‌കൂളിൽ തീപിടുത്തത്തിൽ 7 വയസുകാരന് ദാരുണാന്ത്യം, 29 വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കുടക് ജില്ലയിലെ മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പുലർച്ചെയോടെ അപകടം. ഇവിടെ താമസിച്ചിരുന്ന 29 വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മടിക്കേരി താലൂക്കിലെ ചെട്ടിമാണി സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പക് (7) ആണ് അപകടത്തിൽ മരിച്ചത്. മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് സ്‌കൂളിലെ തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
Read More

ഒന്നിച്ചുനീങ്ങാമെന്ന് വിജയിയോട് എടപ്പാടി, ആശ്വസിപ്പിക്കാൻ വിളിച്ചെങ്കിലും കരുനീക്കങ്ങൾ സജീവം

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയ ശത്രുവായ ഡി.എം.കെയെ നേരിടാൻ ഒന്നിച്ചുനീങ്ങാമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി (ഇ.പി.എസ്) വിജയ് യെ ഫോണിൽ വിളിച്ചു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്വസിപ്പിക്കാനാണ് വിളിച്ചതെങ്കിലും ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും പളനി സ്വാമി വിജയ് യെ ഓർമ്മിപ്പിച്ചു. ജനുവരിയിൽ പൊങ്കൽ ആഘോഷത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ കരൂർ ദുരന്തത്തിൽ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിനും പ്രചാരണ പര്യടനം പുനരാരംഭിക്കുന്നതിനുമാണ് […]
Read More

യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, 15 പേർ മരിച്ചു, അപകടം ഹിമാചലിൽ

ഷിംല: ഹിമാചലിൽ ശക്തമായ മണ്ണിടിച്ചിലിൽ ബസ് അപകടത്തിൽപെട്ട് 15 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബിലാസ്പൂരിലെ ഭല്ലു പാലത്തിന് സമീപം ബർദ്ധിൻ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായപ്പോൾ തന്നെ പാടേ തകർന്നു. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി. ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. […]
Read More

ചീഫ് ജസ്റ്റിസിന് നേരെയുള്ള അക്രമം; കുറ്റബോധമില്ല, സനാതന ധർമ്മം കാത്തുസൂക്ഷിക്കാൻ തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയെ അക്രമിക്കാൻ ശ്രമിച്ചതിൽ കുറ്റബോധമില്ലെന്നും സനാതന ധർമ്മം കാത്തുസൂക്ഷിക്കാനാണ് തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ. 71 വയസ്സുകാരനായ അഭിഭാഷകനായ രാകേഷ് കിഷോർ ആണ് കോടതിമുറിക്കുള്ളിൽ ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. ‘സനാതന ധർമ്മത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ സംഭവിച്ചത് ദൈവം എനിക്ക് തന്ന നിർദ്ദേശമാണ്. ഞാനത് അനുസരിച്ചു. അതിൽ കുറ്റബോധമില്ല. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശം […]
Read More