തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും
ന്യൂഡൽഹി ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ […]









