India

സ്ത്രീകൾക്ക് 20 ലക്ഷം തൊഴിൽ അവസരങ്ങൾ; എല്ലാവർക്കും അഞ്ചു വർഷത്തിനുള്ളിൽ വീട് എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ,? ലൈഫ് മിഷൻ വഴി അടുത്ത അഞ്ചുവർഷം കൊണ്ട് അർഹരായ എല്ലാവർക്കും വീട്, കേവല ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യൽ തുടങ്ങി കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്. എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി,പി. രാമകൃഷ്മൻ എന്നിവർ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേചാക്കൾ […]
Read More

ഡോ. ഉമർ: ഷൂ ബോംബർ; കാറിൽനിന്ന് സ്‌ഫോടകവസ്തു കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ടയിൽ 12 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും കാരണമായ മാരകമായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഡോ. ഉമർ മുഹമ്മദ് ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത പുതിയ ഫോറൻസിക്, ഭൗതിക തെളിവുകൾ ഡോ. ഉമറിന്റെ i20 കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് വിരൽചൂണ്ടുന്നത്. അന്വേഷണസംഘം ഇപ്പോൾ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വാഹനത്തിന്റെ വലതുവശത്തെ മുൻ […]
Read More

ഇന്ത്യയിലെത്തും വിലക്കുറവിൽ അമേരിക്കൻ എൽപിജി

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി എക്‌സിൽ വ്യക്തമാക്കി. ഇന്ത്യ എൽപിജി സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയാണെന്നും ജനങ്ങൾക്ക് കുറഞ്ഞചെലവിൽ, തടസ്സമില്ലാതെ എൽപിജി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ […]
Read More

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 11 കുട്ടികൾ

ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും അപകടത്തിൽ മരിച്ചു. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡായതിനാൽ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി […]
Read More

രാഷ്ട്രീയം വിടുന്നു, പോയി തേജസ്വിയോട് ചോദിക്കൂവെന്ന് രോഹിണി

പട്ന: രാഷ്ട്രീയം വിടുന്നെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്നുമുള്ള സാമൂഹികമാധ്യമക്കുറിപ്പിന് പിന്നാലെ പ്രതികരണവുമായി ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ആർജെഡി നേതൃത്വത്തിലെ പ്രധാന നേതാക്കളാണ് തന്നെ പുറത്താക്കിയതെന്ന് അവർ ആരോപിച്ചു. എനിക്ക് കുടുംബമില്ല. നിങ്ങൾ ചെന്ന് തേജസ്വി യാദവിനോടും സഞ്ജയ് യാദവിനോടും റമീസിനോടും ചോദിക്കൂ. അവരാണ് എന്നെ കുടുംബത്തിൽനിന്ന് പുറന്തള്ളിയത്, പട്നയിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ രോഹിണി പറഞ്ഞു. അവർ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി (ആർജെഡി) എന്തുകൊണ്ട് ഇങ്ങനെ പരാജയപ്പെട്ടുവെന്ന് രാജ്യമാകെ […]
Read More

വൈകിയെത്തിയതിന് അധ്യാപിക 100 തവണ ഏത്തമിടിപ്പിച്ച ആറാം ക്ലാസുകാരി മരിച്ചു

ന്യൂഡൽഹി: വൈകിയെത്തിയതിന് അധ്യാപിക 100 തവണ ഏത്തമിടിപ്പിച്ച ആറാം ക്ലാസുകാരി മരിച്ചു. ശിശുദിനാഘോഷത്തിന് 10 മിനിറ്റ് വൈകിയതിനാണ് പെൺകുട്ടിക്ക് കടുത്ത ശിക്ഷ അധ്യാപിക നൽകിയത്. മഹാരാഷ്ട്രയിലെ വാസിയിലെ ഒരു സ്‌കൂളിലാണ് സംഭവമുണ്ടായത്. ശ്രീ ഹനുമത് വിദ്യ മന്ദിറിലെ ആറാം ക്ലാസ് വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച സ്‌കൂളിൽ 10 മിനിറ്റ് വൈകിയെത്തിയ കുട്ടിയോട് 100 തവണ ഏത്തമിടാൻ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്തയുടൻ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വീട്ടിലെത്തിയതിന് ശേഷം കുട്ടിയുടെ നില കൂടുതൽ മോശമായതിനെ തുടർന്ന് […]
Read More

ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്ന് ലക്ഷം വോട്ടർമാർ എങ്ങനെ വന്നു എന്നതിൽ വിശദീകരണം

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എസ്ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പിൽ […]
Read More

കർണാടകയിൽ ഗവ. ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു; ഭർത്താവ് കൊല്ലപ്പെട്ടത് മൂന്നുവർഷം മുൻപ്

ബെംഗളൂരു: കർണാടകയിലെ യാഡ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. മൂന്നുവർഷം മുൻപ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് അഞ്ജലിയുടെ നേർക്ക് നാലംഗസംഘത്തിന്റെ ആക്രമണമുണ്ടായത്. ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം ഗ്രീൻസിറ്റിക്ക് സമീപത്തുവെച്ച് അഞ്ജലിയുടെ കാർ തടഞ്ഞു. പിന്നാലെ കാറിന്റെ ചില്ല് അടിച്ചുതകർത്ത അക്രമികൾ അഞ്ജലിയുടെ മുഖത്തും കൈകളിലും ഉൾപ്പെടെ […]
Read More

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം ശ്രീനഗര്‍: ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിടെപൊട്ടിത്തെറിച്ച് ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും സ്‌റ്റേഷനിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്. 13 […]
Read More

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ്

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ് ബെംഗളൂരു: കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇയാൾ ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കാൻ ശ്രമിക്കുകയായിരുന്നു. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഒ.ടി.പി […]
Read More