”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”
ഗുവഹാത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി. കൊലപാതകത്തിനു പിന്നിൽ സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണു മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യം തിരഞ്ഞെടുത്തതു കൊലപാതകത്തെ അപകടമരണമാക്കാനാണെന്നും ഗോസ്വാമി വ്യക്തമാക്കുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19 നാണു […]









