India

ചൈനയെ കടത്തിവെട്ടി ഇന്ത്യ, പുതിയ റാങ്കിംഗിൽ ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: ലോക വ്യോമശക്തി അടിറ്ഥാനമക്കിയുള്ള റാങ്കിംഗിൽ യുഎസ്, റഷ്യ വ്യോമസേനകൾക്ക് തൊട്ടുപിന്നിലായി കുതിച്ചു കയറി ഇന്ത്യൻ വ്യോമസേന. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (ഡബ്ല്യുഡിഎംഎംഎ) പുറത്തുവിട്ട റാങ്കിംഗിൽ ഇന്ത്യയ്ക്ക് പിന്നിലായാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമസേനകളുടെ കരുത്ത് സമഗ്രമായി മായി നിരീക്ഷിച്ചതിന് ശേഷമാണ് ഡബ്ല്യുഡിഎംഎംഎയുടെ ഈ റാങ്കിംഗ് തയ്യാറാക്കിയത്. എന്നാൽ ചൈന ഈ റാങ്കിംഗ് തള്ളി. ഇന്ത്യയുടെ ഈ നേട്ടം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയതിനെ അനാവശ്യ ഹൈപ്പ് എന്നാണ് […]
Read More

‘യേ ആഷിഖി’ യിലൂടെ ശ്രദ്ധേയനായ ഗായകൻ റിഷഭ് ടണ്ഠൻ അന്തരിച്ചു; മരണം 35-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന്

ന്യൂഡൽഹി: ഫകീർ എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും നടനുമായ ഋഷഭ് ടണ്ഠൻ (35) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മുംബൈ സ്വദേശിയായ ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റുമുതൽ ഡൽഹിയിലായിരുന്നു താമസം. പിതാവിന്റെ അസുഖത്തെത്തുടർന്ന് ചികിത്സയ്ക്കായിരുന്നു ഡൽഹിയിലേക്ക് താമസം മാറ്റിയത്. ഒക്ടോബർ പത്തിനായിരുന്നു ഋഷഭിന്റെ 35-ാം പിറന്നാൾ. ‘യേ ആഷിഖി’, ‘ഇഷ്‌ക് ഫകീറാന’ എന്നിവയാണ് ഋഷഭിന്റെ ശ്രദ്ധേയ ഗാനങ്ങൾ. റഷ്യൻ പൗരയായ ഒലേസ്യ നെഡോബെഗോവയാണ് ഭാര്യ. നടി സാറാ ഖാനുമായി ബന്ധപ്പെടുത്തി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരത് […]
Read More

നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ; പദവി നൽകി ആദരിച്ച് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിലായത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നു. ഏറെ മൂല്യമുള്ള ഈ […]
Read More

മോദിയുമായി സംസാരിച്ചു, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന് ഉറപ്പുനൽകിയതായി അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ട്രംപ് മോദിയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, ഞങ്ങൾക്കിടയിൽ വളരെ നല്ല ബന്ധമാണുള്ളത്. അദ്ദേഹം റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങാൻ പോകുന്നില്ല. എന്നെപ്പോലെ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാൽ അവർ എണ്ണ […]
Read More

”മുകളിൽ ആരുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്, അഗ്‌നിരക്ഷാസേനയുടെ കയ്യിൽ ഉപകരണങ്ങളില്ല”: വേദനയോടെ പൂജയുടെ കുടുംബം

മുംബൈ: ”തീ ആളിയപ്പോൾ കുഞ്ഞിനെ കെട്ടിപ്പിടിച്ചാണ് അവർ കിടന്നത്, പക്ഷേ, ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല”. ഇന്നലെ മുംബയിലെ ഫ്‌ളാറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ ഇതു പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പാർപ്പിട സമുച്ചയത്തിലെ 12-ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ-വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ […]
Read More

മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുംബായ്: നവി മുംബായില്‍ ഫ്‌ളാറ്റിന് തീ പിടിച്ച് മരിച്ചവരില്‍ മൂന്ന് മലയാളികളും. നാലുപേര്‍ മരിച്ച ദുരന്തത്തില്‍ പത്തിലധികം പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.പുലര്‍ച്ചെ 12.40ഓടെ രഹേജ റെസിഡന്‍സി കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ട മലയാളികള്‍. കമല ഹീരാലാല്‍ ജെയിന്‍ (84) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഇവരെല്ലാവരും രഹേജ റെസിഡന്‍സിയിലെ താമസക്കാരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഫോര്‍ട്ടിസ് […]
Read More

ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍തന്നെ പാകിസ്ഥാന്‍ ഞെട്ടും-പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍. ഐഎന്‍എസ് വിക്രാന്ത് പാകിസ്ഥാനില്‍ ഭയം ജനിപ്പിച്ചെന്നും, ഇത് അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഐഎന്‍എസ് വിക്രാന്ത് എന്ന പേര് കേട്ടാല്‍ തന്നെ പാകിസ്ഥാന്‍ ഞെട്ടും. പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാര്‍വാറിന്റെയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള ഐഎന്‍എസ് വിക്രാന്തില്‍ രാജ്യത്തിന്റെ ധീരരായ നാവികരുമായി ദീപാവലി ആഘോഷിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ […]
Read More

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അപകടത്തിൽപ്പെട്ട എ ഐ-171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും(88) ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മാനുഷിക പിഴവാണ് ദുരന്തത്തിനിടയാക്കിയത് എന്ന ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീ കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ധാരാളം പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ മരിച്ച രണ്ട് പൈലറ്റുമാരെയും അന്വേഷണ സംഘം ലക്ഷ്യംവയ്ക്കുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.
Read More

ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; 16 പേർ പുറത്തേക്ക്, പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ശ്രമം

അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചു. ഈ മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഗവർണർ ആചാര്യ ദേവവ്രതിനെ കാണും. മന്ത്രിമാരിൽ ഹർഷ് സംഘവിയും ഋഷികേഷ് പട്ടേലും മാത്രമേ പുതിയ മന്ത്രിസഭയിൽ നിലനിർത്താൻ സാദ്ധ്യതയുള്ളൂ. പുതിയ മന്ത്രിസഭയിൽ പത്ത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ള മന്ത്രിമാരിൽ പകുതിയോളം പേരെ മാറ്റുമെന്നും […]
Read More

നടൻ വിജയ് ക്കും ടിവികെയ്ക്കും എതിരെ നിയമസഭയിൽ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ തുറന്ന രാഷ്ട്രീയ പോര്

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ സെപ്തംബർ 27ന് നടൻ വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചൂടേറിയ വാക്ക് പോര്. ദുരന്തത്തിന് കാരണം നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയിൽ കുറ്റപ്പെടുത്തി. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു കുറ്റപ്പെടുത്തി. സംഭവത്തിൽ 41 പേർ മരിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന […]
Read More