India

400 കിലോ ആർഡിഎക്‌സ്, ഒരു കോടി ആളുകളെ കൊല്ലാൻ കഴിയും, 34 വാഹനങ്ങളിൽ ചാവേറുകൾ’; മുംബയെ പിടിച്ചുകുലുക്കുമെന്ന് ഭീഷണി, കനത്ത ജാഗ്രത

മുംബൈ: മുംബൈയിൽ 34 വാഹനങ്ങളിൽ ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലെത്തിയെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണിചാവേറാക്രമണ ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാ നിരി ക്കെയാണ് ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ മുംബൈ നഗരം കനത്ത ജാഗ്രതയിലായി. ചാവേറുകൾ മനുഷ്യ ബോംബുകളായി 34 വാഹനങ്ങളിൽ ഉണ്ടെന്നും മുംബൈയെ ഇതു പിടിച്ചുകുലുക്കുമെന്നുമാണ് ഭീഷണി. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്സാപ് ഹെൽപ്ലൈനിലേക്കു […]
Read More

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഇരുപത്തേഴ് ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങൾ പണിയാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, ജി അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. 27ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് 80 കോടി ചെലവിൽ കല്യാണമണ്ഡപങ്ങൾ പണിയുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് […]
Read More

”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ

മുംബയ്: ഇത്രത്തോളം രസകരമായ ചോദ്യങ്ങൾ ക്രിക്കറ്റ് ഇതിഹാസം ഏതായാലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആരാധകരുമായി ഓപ്പൺ ചാറ്റിൽ സംസാരിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ചോദ്യങ്ങളാണ് സച്ചിന് മുന്നിൽ ആരാധകർ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. അതിനിടെയാണ് ഇതിഹാസതാരത്തെ തേടി രസകരമായ ഒരു ചോദ്യമെത്തിയത്. ”നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ തന്നെയാണോ? തെളിയിക്കാൻ ഒരു വോയ്സ് നോട്ട് അയക്കാമോ?”- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ ചോദ്യത്തിന്, […]
Read More

”കേരളത്തിൽ കൊടുക്കുന്ന റേഷനരി മുഴുവൻ ‘മോദി അരി’; ഒരു മണി പോലും പിണറായിയുടേതല്ലെന്ന്’കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ‘കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി അരിയാണ്. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല’ ജോർജ് കുര്യൻ പറഞ്ഞു. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമർശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങൾ തരുന്നത് കൊണ്ട് നിങ്ങൾ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോൾ ഇത് വിളിച്ചു പറയാൻ ബി.ജെ.പി പ്രവർത്തകരോട് പറയേണ്ടി വരും. കേരളത്തിലെ […]
Read More

പാലം തകർന്ന് കാറുകൾ പുഴയിലേക്ക് പതിച്ചു; ജമ്മുവിനെ ഞെട്ടിപ്പിച്ച് പ്രളയം

ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവിൽ പാലം തകർന്ന് വീണു കാറുകൾ പുഴയിലേക്ക് വീണു. കരകവിഞ്ഞൊഴുകുന്ന തവി നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് നിരവധി വാഹനങ്ങൾ ഒഴുകിപ്പോയത്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗർത്തത്തിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് അധികൃതർ എത്തുമ്പോഴേക്കും വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി […]
Read More

ആദ്യബഹിരാകാശ യാത്രികൻ നീൽ ആംസ്ട്രോങെന്ന് വിദ്യാർത്ഥികൾ, ഹനുമാൻ ജി ആദ്യ ബഹിരാകാശ യാത്രികനെന്ന് അനുരാഗ് താക്കൂർ

ഷിംല: ആദ്യ ബഹിരാകാശ യാത്രികൻ ആരാണ്. ഹനുമാനാണെന്നാണ് ബിജെപി എംപി അനുരാഗ് താക്കൂർ പറയുന്നത്. ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂർ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂർ വിദ്യാർത്ഥികളോട് ചോദിച്ചത്. വിദ്യാർത്ഥികൾ ഒരുമിച്ച് നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണ് എന്നാണ് താൻ കരുതുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞത്. ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് […]
Read More

ദർഷിതയെ കൊലപ്പെടുത്തിയത് സ്ഫോടക വസ്തു വായയിൽ തിരുകി, മുഖം ഇടിച്ച് വികൃതമായ നിലയിൽ, സുഹൃത്ത് പിടിയിൽ

കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയതിന് പിന്നാലെ മുഖം വികൃതമായ നിലയിൽ വീട്ടുടമസ്ഥയുടെ മരുമകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. സ്ഫോടകവസ്തു വായിൽ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം. ക്വാറികളിൽ സ്ഫോടനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. ഇരിക്കൂർ പുള്ളി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്ച വൻകവർച്ച നടന്നത്. സുമതിയും ഇളയമകനും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം. അന്വേഷണത്തിന്റെ ഭാഗമായി സുമതയുടെ […]
Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഘോടനം; നിരവധിപേരെ കാണാതായി, കെട്ടിടങ്ങൾ തകർന്നു

ഡെറാഡൂൺ: വീണ്ടും മേഘവിസ്‌ഫോടനത്തിന്റെ നടുക്കത്തിൽ ഉത്തരാഖണ്ഡ്. തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായെന്നാണ് റിപ്പോർട്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് വിവരം. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് […]
Read More

11 രേഖകൾ അല്ലെങ്കിൽ ആധാർ സ്വീകരിക്കണം’: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. വോട്ടർമാരുടെ വോട്ടവകാശം അനുവദിക്കാൻ 11 രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് സ്വീകരിക്കാൻ വിഷയത്തിലെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. മുഴുവൻ നടപടിക്രമങ്ങളും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ബിഹാർ എസ്.ഐ.ആറിനായി ഇല്ലാതാക്കിയ വോട്ടർമാരുടെ ക്ലെയിമുകൾ ഓഫ്‌ലൈനായി മാത്രമല്ല, ഓൺലൈനായും സമർപ്പിക്കാൻ തങ്ങൾ അനുവദിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. 11 രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ ആധാർ കാർഡ് സഹിതം ആവശ്യമായ ഫോമുകൾ സമർപിക്കുന്നതിന് വോട്ടർമാരെ […]
Read More

ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും; അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും പോരാടും. ഇന്ത്യൻ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകികൊണ്ട് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കരുതെന്ന രീതിയിൽ ചില ആവശ്യങ്ങൾ ഉയർന്നുവന്നിരുന്നു. അടുത്തിടെ നടന്ന മാസ്റ്റേഴ്സ് ക്രിക്കറ്റിൽ ഇന്ത്യ […]
Read More