India

334 പാർട്ടികൾക്ക് അംഗീകാരമില്ല ഇനി; കേരളത്തിൽ ഏഴ് പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി, നീക്കം ചെയ്യാൻ കാരണങ്ങൾ ഇത്…

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 2019 മുതൽ ഈ പാർട്ടികളൊന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കരിച്ചിട്ടുമില്ല. ഇങ്ങനെ കടലാസ് പാർട്ടികളായി മാത്രം പ്രവർത്തിക്കുന്നവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി […]
Read More

”ഞാൻ ഭരണഘടനയോട് സത്യംചെയ്തിട്ടുണ്ട്, ചോദ്യമുയർന്നപ്പോൾ അവർ വെബ്‌സൈറ്റ് പൂട്ടി”, വിവാദങ്ങൾക്ക് മൂർച്ചക്കൂട്ടി പുതിയ രാഹുൽ

ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തിൽ കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ നേരത്തേതന്നെ പാർലമെന്റിൽ ഭരണഘടന വെച്ച് സത്യംചെയ്തതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതായും രാഹുൽ ഗാന്ധി ആരോപിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാൻ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതിൽ പറയുന്നത്. ഞാൻ പാർലമെന്റിൽ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങൾ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് […]
Read More

വീണ്ടും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം; എഴുപതംഗ ബജ്രംഗ് ദൾ പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്ന് പരാതി

ന്യൂഡൽഹി: ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പ് കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ വീണ്ടും ആക്രമണം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും രണ്ട് വൈദികരെയും കൈയേറ്റം ചെയ്തതായാണ് പരാതി. ബജ്രംഗ്ദൾ പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. ആക്രമിച്ചത് എഴുപതംഗ സംഘമെന്ന് വൈദികർ പറഞ്ഞു.   ഒരു വൈദികന്റെ ഫോൺ അക്രമികൾ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾക്കു നേരെയും കൈയേറ്റമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജലേശ്വറിലെ ഗ്രാമത്തിൽ പ്രാർത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് […]
Read More

ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ട്

ദെഹ്റാദൂൺ: മേഘവിസ്ഫോടനവും മിന്നൽപ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി. ഇതിനോടൊപ്പം മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഹരിദ്വാറിൽ കാണാതായവരിൽ മലയാളി സൈനികനായ പയ്യന്നൂർ സ്വദേശി ശ്രീകാന്ത് ഉൾപ്പെടുന്നതായി ബന്ധുവായ ശ്രീജിത് അറിയിച്ചു. ശ്രീകാന്തിനെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് ശ്രീജിത് പറഞ്ഞു. ദുരന്തമുണ്ടാകുന്ന സമയത്ത് ശ്രീകാന്ത് വീട്ടിലേക്ക് വിളിച്ചതായും ക്യാമ്പൊക്കെ ഒലിച്ചുപോയതായും തങ്ങൾ അടിയന്തരമായി അവിടെ നിന്ന് മാറുകയാണെന്നും പറഞ്ഞതായി ശ്രീജിത് പറയുന്നു. പിന്നീട് മൂന്നുമണിയോടെ വിളിച്ചപ്പോൾ ബന്ധപ്പെടാൻ സാധിച്ചില്ല. രാത്രി മുഴുവൻ വിളിച്ചുനോക്കിയിരുന്നതായും ശ്രീജിത് പറഞ്ഞു. ശ്രീകാന്ത് 20 […]
Read More

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: നൂറോളംപേരെ കാണാനില്ല, മരണസംഖ്യ ഉയർന്നേക്കും

ഉത്തരാഖണ്ഡ്: ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലും നൂറോളം പേരെ കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നറിയുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് സൈനികരെ കാണാതായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ […]
Read More

സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി

ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി. ഒന്നാം ടീമിലെ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ശമ്പളമാണ് നിറുത്തിവച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.സ്.എൽ) ഭാവി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണിത്. ഐ.എസ്.എൽ അനിശ്ചിതമായി നീട്ടിവെച്ചതാണ് ലീഗിന്റെയും ക്ലബുകളുടെയും പ്രവർത്തനത്തെ ബാധിച്ചത്. ‘ഐ.എസ്.എൽ ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥ മൂലം കളിക്കാരുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും ശമ്പളം താൽക്കാലികമായി നിർത്തിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യൻ ഫുട്ബാളിൽ ഒരു ക്ലബ് നടത്തിക്കൊണ്ടു പോകുക എന്ന വെല്ലുവിളിയേറിയ […]
Read More

ധർമ്മസ്ഥലയിൽ കണ്ടെടുത്തത് നൂറിലേറെ അസ്ഥികൾ; കുഴിച്ചുമൂടിയതിൽ പതിനഞ്ചുകാരിയും

കർണാടക: അപ്രതീക്ഷിത വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥലയിൽ ഇന്നലെ കണ്ടെടുത്തത് നൂറിലേറെ അസ്ഥികൾ. ഒരു അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ഒന്നര വർഷം മുന്നേ ഒരാൾ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മരത്തിൽ കെട്ടിയനിലയിൽ ചുവപ്പ് സാരിയും കണ്ടെത്തി. അതേസമയം ധർമ്മസ്ഥലയിൽ കൂട്ട സംസ്‌കാരങ്ങൾ നടത്തിയത് സംബന്ധിച്ച് വീണ്ടു പരാതി. 2002-2003കാലയളവിൽ 15വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദ്ദേഹം പരിശോധനകൾ ഇല്ലാതെ കുഴിച്ചു മൂടിയതിന് സാക്ഷിയാണന്ന് പറഞ്ഞു ആക്ഷൻ കമ്മിറ്റി അംഗമായ ജയൻ എന്ന യുവവാണ് എസ്.ഐ.ടി യെ […]
Read More

അതീവസുരക്ഷാമേഖലയിൽ കോൺഗ്രസ് വനിതാ എം.പിയുടെ സ്വർണമാല പൊട്ടിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളണ്ട് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷണം. സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരാളാണ് തന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞതെന്ന് സുധാരാമകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുധാരാമകൃഷ്ണൻ കത്തെഴുതി. ”സർ, അയാൾ എതിർദിശയിൽ പതുക്കെ സ്‌കൂട്ടറിൽ […]
Read More

ഭാര്യയെ തലയറുത്തുകൊന്നു, സമൂഹത്തോട് പറയണമെന്ന ആവശ്യവുമായി ചാനലിലെത്തിയ സൈനികൻ അറസ്റ്റിൽ

ചെന്നൈ: ഭാര്യയെ തലയറുത്തു കൊന്ന് ആ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചെന്നൈയിലെ ടി.വി ചാനൽ ഓഫീസിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ തമിഴ് സെൽവനെയാണ് ചെന്നൈയിൽവെച്ച് പോലീസ് അറസ്റ്റ്ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് സമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനൽ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 31-നാണ് തലവായിപുരത്തെ വീട്ടിൽവെച്ച് ഭാര്യ ഉമ മഹേശ്വരി(32)യെ പ്രതി കൊലപ്പെടുത്തിയതെന്നാണ് സൂചനകൾ. ഭാര്യയെ ഇയാൾക്ക് സംശയമായിരുന്നു. സംശയത്തെത്തുടർന്ന് […]
Read More

ജിമ്മിൽ ഹൃദയാഘാതം, ബംഗാൾ ക്രിക്കറ്റ് താരം 22-ാം വയസ്സിൽ കുഴഞ്ഞുവീണു മരിച്ചു

കൊൽക്കത്ത: ജിമ്മിൽ പരിശീലിക്കുന്നതിനിടെ ബംഗാളിന്റെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. 22 വയസ്സുകാരനായ പ്രിയജിത് ഘോഷാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗാളിലെ ജില്ലാതല ടൂർണമെന്റുകളിൽ തിളങ്ങിയ പ്രിയജിത് രഞ്ജി ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിന്റെ 2018-19 സീസണിൽ ടോപ് സ്‌കോററായിരുന്നു പ്രിയജിത്. ജന്മനാടായ ഭോൽപുരിലെ ഒരു ജിമ്മിൽ പരിശീലിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് താരത്തിന് ശാരീരിക […]
Read More