India

ഒന്നിച്ചുനീങ്ങാമെന്ന് വിജയിയോട് എടപ്പാടി, ആശ്വസിപ്പിക്കാൻ വിളിച്ചെങ്കിലും കരുനീക്കങ്ങൾ സജീവം

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയ ശത്രുവായ ഡി.എം.കെയെ നേരിടാൻ ഒന്നിച്ചുനീങ്ങാമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി (ഇ.പി.എസ്) വിജയ് യെ ഫോണിൽ വിളിച്ചു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ആശ്വസിപ്പിക്കാനാണ് വിളിച്ചതെങ്കിലും ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും പളനി സ്വാമി വിജയ് യെ ഓർമ്മിപ്പിച്ചു. ജനുവരിയിൽ പൊങ്കൽ ആഘോഷത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ കരൂർ ദുരന്തത്തിൽ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിനും പ്രചാരണ പര്യടനം പുനരാരംഭിക്കുന്നതിനുമാണ് […]
Read More

യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, 15 പേർ മരിച്ചു, അപകടം ഹിമാചലിൽ

ഷിംല: ഹിമാചലിൽ ശക്തമായ മണ്ണിടിച്ചിലിൽ ബസ് അപകടത്തിൽപെട്ട് 15 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബിലാസ്പൂരിലെ ഭല്ലു പാലത്തിന് സമീപം ബർദ്ധിൻ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായപ്പോൾ തന്നെ പാടേ തകർന്നു. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി. ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. […]
Read More

ചീഫ് ജസ്റ്റിസിന് നേരെയുള്ള അക്രമം; കുറ്റബോധമില്ല, സനാതന ധർമ്മം കാത്തുസൂക്ഷിക്കാൻ തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയെ അക്രമിക്കാൻ ശ്രമിച്ചതിൽ കുറ്റബോധമില്ലെന്നും സനാതന ധർമ്മം കാത്തുസൂക്ഷിക്കാനാണ് തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ. 71 വയസ്സുകാരനായ അഭിഭാഷകനായ രാകേഷ് കിഷോർ ആണ് കോടതിമുറിക്കുള്ളിൽ ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. ‘സനാതന ധർമ്മത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ സംഭവിച്ചത് ദൈവം എനിക്ക് തന്ന നിർദ്ദേശമാണ്. ഞാനത് അനുസരിച്ചു. അതിൽ കുറ്റബോധമില്ല. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശം […]
Read More

ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഭക്ഷ്യവിഷബാധ; താരങ്ങൾ ആശുപത്രിയിൽ

കാൺപുർ ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. കാൺപുരിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഓസ്‌ട്രേലിയ എ ടീമിലെ അംഗങ്ങൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ. ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സും ഉൾപ്പടെ നാലു താരങ്ങൾ ആശുപത്രിയിലാണ്. താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ഹെൻറി തോർടൻ ആശുപത്രിയിൽ തുടരുകയാണ്. ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സ് അടക്കമുള്ള മറ്റു മൂന്നു പേരെയും വിട്ടയച്ചു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ടീം മാനേജ്‌മെന്റോ, ആശുപത്രി അധികൃതരോ […]
Read More

വിമാന നിരക്കുകൾ നിരീക്ഷിക്കാൻ കേന്ദ്രം, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; വിമാനനിരക്കിലെ കൊള്ള തടയും

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിൽ ടിക്കറ്റ് നിരക്ക് കൊള്ള തടയാൻ വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത്, സർവീസുകൾ വർദ്ധിപ്പിക്കാനും ന്യായമായ നിരക്ക് ഈടാക്കാനും ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാന യാത്രാനിരക്കുകൾ നിരീക്ഷിക്കുകയും പ്രത്യേകിച്ച് ഉത്സവ സീസണിൽ നിരക്കുകൾ കൂട്ടിയാൽ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിജിസിഎ മുൻകൈയെടുത്ത് ഈ വിഷയം വിമാന കമ്പനികളുമായി ചർച്ച നടത്തി. ഉത്സവ സീസണിൽ അധിക സർവീസുകൾ ഏർപ്പെടുത്താൻ വിമാന […]
Read More

ഇന്ത്യയിൽ ചുമ മരുന്ന് കഴിച്ച് ജീവൻ പൊലിഞ്ഞ കുട്ടികളുടെ എണ്ണം 14 ആയി ഉയർന്നു; മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷപദാർത്ഥങ്ങളടങ്ങിയ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദ്ദേശിച്ച പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീൺ സോണി ആണ് ഇന്നുപുലർച്ചെ അറസ്റ്റിലായത്. പ്രവീണിന്റെ ക്ലിനിക്കിലാണ് മിക്ക കുട്ടികളും ചികിത്സ തേടിയിരുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ സ്വകാര്യ ക്‌ളിനിക്കും നടത്തിയിരുന്നു. കോൾഡ്രിഫ് ചുമ സിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മദ്ധ്യപ്രദേശ് സർക്കാർ കേസ് […]
Read More

”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”

ഗുവഹാത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി. കൊലപാതകത്തിനു പിന്നിൽ സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണു മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യം തിരഞ്ഞെടുത്തതു കൊലപാതകത്തെ അപകടമരണമാക്കാനാണെന്നും ഗോസ്വാമി വ്യക്തമാക്കുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19 നാണു […]
Read More

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻ കുട്ടിക്ക് 67 വർഷം തടവും 12 ലക്ഷം പിഴയും

തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസൻ കുട്ടിക്ക് (45) 67 വർഷത്തെ തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആറ്റിങ്ങൽ ഇടവ സ്വദേശി അബു എന്നും കബീറെന്നും വിളിപ്പേരുള്ള ഹസൻകുട്ടി കുറ്റക്കാരനെന്ന് പോക്സോ കോടതി ജഡ്ജി എംപി ഷിബു കണ്ടെത്തിയിരുന്നു. പോക്സോ കൂടാതെ വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പരമാവധി ശിക്ഷ കൊടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. താൻ നിരപരാധിയാണെന്നാണ് പ്രതി അന്ന് കോടതിയിൽ […]
Read More

സ്തന ഇംപ്ലാന്റുകൾ, സോഷ്യലിസത്തിന് എതിരെ; സ്ത്രീകൾക്കെതിരെ ശിക്ഷാനടപടി തുടങ്ങി കൊറിയൻ ഭരണകൂടം

പ്യോങ്യാങ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടിയുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും വിലയിരുത്തിയാണ് ഈ നടപടി. കുറ്റക്കാരൈന്ന് കണ്ടെത്തുന്നവരെയും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ശിക്ഷിക്കും. ഉത്തരകൊറിയയിൽ നേരത്തെ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾ നേരത്തെ നിരോധിച്ചിരുന്നു. സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഈ നടപടികളെയെല്ലാം വിലയിരുത്തുന്നത്. ഇതേ പോലെയുള്ള ശസ്ത്രക്രിയ നടത്തിയ രണ്ടു സ്ത്രീകളെയും ഡോക്ടറെയും ശിക്ഷിച്ചിരുന്നു. 20 വയസ്സുള്ള യുവതികളാണ് നടപടി നേരിട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് […]
Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പുതുനഗരം (പാലക്കാട്) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയെ (40) ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്‌സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസുകാരനെ ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്‌തെന്നാണു […]
Read More