India

ഇന്ത്യയിൽ നാല് വിദേശ സർവകലാശാലകൾ കാമ്പസ് തുടങ്ങും

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിെന്റ അഞ്ചാം വാർഷികത്തിൽ നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി. ആസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി, വിക്ടോറിയ യൂണിവേഴ്‌സിറ്റി, ലാ ത്രോബ് യൂണിവേഴ്‌സിറ്റി, യു.കെയിലെ ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി എന്നിവയാണിവ. . വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്ടോറിയ യൂണിവേഴ്‌സിറ്റി നോയിഡയിലും ലാ ത്രോബ് യൂണിവേഴ്‌സിറ്റി ബംഗളൂരുവിലും ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി മുംബൈയിലാണ് കാമ്പസ് തുടങ്ങുന്നത്. 1989ൽ സ്ഥാപിച്ച വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിക്ക് 13 കാമ്പസുകളിൽ 49000 വിദ്യാർഥികളാണുള്ളത്. ഗ്രേറ്റർ നോയിഡ […]
Read More

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇടത് നേതാക്കൾക്ക് നേരെ വാതിലടച്ച് പൊലീസ്

റായ്പൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ഇപ്പോൾ ദുർഗിലെ സെൻട്രൽ ജയിലിലാണ്. സെഷൻസ് കോടതിയിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ഒരു സംഘം […]
Read More

ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ തേടി കുഴിച്ചുതുടങ്ങി

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കുഴിച്ചു തുടങ്ങി. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന. കുഴിയെടുക്കുന്നതിന് ആവശ്യമായ വസ്തുക്കൾ പോലീസ് വാഹനത്തിൽ നേത്രാവതി നദിക്കരയിൽ എത്തിച്ചു. ഫോറൻസിക് വിദഗ്ധർ, വനം ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ആന്റി-നക്സൽ ഫോഴ്‌സ് (എഎൻഎഫ്) ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൊഴിലാളികൾ എന്നിവരടങ്ങുന്ന വലിയ സംഘം സ്ഥലത്തുണ്ട്. പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാനുള്ള ആളുകളെ എത്തിക്കാൻ എസ്ഐടി നിർദേശിച്ചിരുന്നു. ധർമസ്ഥലയിൽ മൃതശരീരങ്ങൾ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും […]
Read More

”അമ്മയെ കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്’; നിമിഷ പ്രിയയുടെ മകൾ മിഷേൽ യെമനിൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിൽ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാനാണ് ഈ ശ്രമമെന്ന് അറിയുന്നു. വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയ കഴിഞ്ഞ പത്ത് വർഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേൽ അഭ്യർത്ഥനന ടത്തിയത്. ‘എനിക്ക് അമ്മയെ ഒരുപാട് […]
Read More

പ്രണയബന്ധം വീട്ടുകാരെ അറിയിച്ചു; ആത്മഹത്യ ചെയ്ത് സഹപാഠികൾ

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് ആത്മഹത്യകൾക്ക് പിന്നാലെ സ്‌കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നെന്നും ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ചിരുന്നു എന്നാണ് വിവരം. സ്‌കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർഥി കളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാന്റെ ആത്മഹത്യ എന്നാണ് […]
Read More

35 ലക്ഷം നൽകി വാടകഗർഭധാരണത്തിലൂടെ കുട്ടി തങ്ങളുടേതല്ല, പരാതിയിൽ കണ്ടെത്തിയത് വൻ റാക്കറ്റിനെ

35 ലക്ഷം നൽകിയിട്ടും ദമ്പതികൾക്ക് ലഭിച്ചത് തങ്ങളുടേതല്ലാത്ത കുഞ്ഞിനെ. സംഭവത്തിൽ പരാതിയുമായി ഇവർ മുന്നോട്ടു വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത വാടക ഗർഭധാരണ, ബീജക്കടത്ത് റാക്കറ്റ് പിടിയിൽ. സംഭവത്തിൽ സെക്കന്തരാബാദിൽ ഡോക്ടറടക്കം 10പേർ പിടിയിലായി. റെഗിമന്റൽ ബസാറിലെ ഡോ. നമത്ര മാനേജറായ യൂനിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഹൈദരാബാദിലാണ് നാടകീയ സംഭവങ്ങൾ. വാടകഗർഭധാരണം വഴി മാതാപിതാക്കളായ ദമ്പതികൾ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സെന്ററിൽ റെയ്ഡ് നടന്നത്. ഈ ക്ലിനിക്കിൽ വെച്ച് വാടക ഗർഭധാരണം വഴി ജനിച്ച […]
Read More

”കന്യാസ്ത്രീകളെ കുടുക്കി, പുറത്തിറങ്ങാൻ കഴിയുന്നില്ല” ഉത്തരേന്ത്യയിൽ സന്ന്യാസികളെ അറസ്റ്റ് ചെയ്തത് ആസൂത്രിതമായി

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കിയതാണെന്ന് സൂചനകൾ. മതപരിവർത്തനമാണ് ആദ്യം ആരോപിച്ചിരുന്നതെങ്കിലും പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉൾപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ […]
Read More

മുംബൈ ട്രെയിൻ സ്‌ഫോടനം; ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ

2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളായ 12 പേരെയാണ് 18 വർഷങ്ങൾക്ക് ശേഷം ഹൈകോടതി വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ […]
Read More

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. രോഗനിർണയ പരിശോധന നടന്നുവരികയാണ്. രണ്ടുദിവസം വിശ്രമിക്കാൻ അദ്ദേഹത്തോട് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് സ്റ്റാലിന്റെ പരിപാടികൾ റദ്ദാക്കി.
Read More

ബി.ജെ.പി നേതാവ് സി. സദാനന്ദൻ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. സി. സദാനന്ദനെ കൂടാതെ അഭിഭാഷകൻ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നാലുപേരെയും രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായ സി.സദാനന്ദൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് […]
Read More