India

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമർശം. ‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിൽ ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ […]
Read More

മലയാളത്തിന്റെ അഭിമാനം; മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: 2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനുശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലിന് അവാർഡ് നൽകും. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ദ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ […]
Read More

വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വസതിയിൽ വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് 24 വയസ്സുള്ള ഒരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി. സമീപത്തെ മരത്തിൽ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടൻ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അതിക്രമിച്ചു കയറിയത് മധുരാന്തകം […]
Read More

നാലെണ്ണമല്ല, ആറെണ്ണം വേണം… പാനിപൂരിയുടെ പേരിൽ അടി, ഇടി, ഗതാഗതക്കുരുക്ക്

അഹമ്മദാബാദ്: പാനിപൂരി എണ്ണം കുറഞ്ഞതിന്റെ പേരിൽ ടക്കാരനും യുവതിയും തമ്മിലുണ്ടായ തർക്കത്തിൽ നഗരത്തിലുണ്ടായത് വൻഗതാഗതകുരുക്ക്. പാനിപൂരി കച്ചവടക്കാരൻ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്രാഫിക് പ്രശ്നങ്ങളുണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഗതാഗതം സുഗമമായത്. വഡോദരയിലെ സുർസാഗർ ലേക്കിന് സമീപമായിരുന്നു പ്രശ്‌നങ്ങൾ നടന്നത്. 20 രൂപയ്ക്ക് കച്ചവടക്കാരൻ നാല് പാനിപൂരി മാത്രം നൽകിയതാണ് സ്ത്രീയെ ദേഷ്യം പിടിപ്പിച്ചത്. […]
Read More

അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതരുടെ ആക്രമണം, രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഗുവാഹത്തി: മണിപ്പൂരിലെ ബിഷ്ണുപൂരിൽ അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 33 അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം. ഇംഫാൽ വിമാനത്താവളത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നംബോൽ സബാൽ ലൈക്കൈയിലാണ് സംഭവസ്ഥലം. ‘കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സേനയ്ക്കെതിരെ മണിപ്പൂരിൽ നടക്കുന്ന ആദ്യ വലിയ ആക്രമണമാണിത്.’ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസമിലെ കച്ചറിലാണ് കേന്ദ്ര സേനയ്ക്കെതിരെ ഇതിനുമുൻപ് ആക്രമണം ഉണ്ടായത്. […]
Read More

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി, മുഖ്യ തിര. കമ്മിഷണർക്കെതിരേ രാഹുൽ

ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ ആരോപണം. അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. നേരത്തേ […]
Read More

അദ്ധ്യാപിക ബാഗെടുത്ത് തലയ്ക്കടിച്ചു, ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടി പൊട്ടി

അമരാവതി: അദ്ധ്യാപികയുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിലാണ് സംഭവം. ഹിന്ദി അദ്ധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി. സാത്വിക നാഗശ്രീ (11) എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സെപ്തംബർ പത്തിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് അദ്ധ്യാപിക അടിച്ചതെന്ന് പൊലീസ് പറയുന്നു. ടീച്ചർ ബാഗ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നു. ഈ പാത്രം തലയിലിടിച്ച് കുട്ടിയുടെ […]
Read More

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കണോ?… എങ്കിൽ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാണോ… എങ്കിൽ പൊതുജനങ്ങൾക്കായി അതിനുള്ള അവസരം ഒരുങ്ങി. മോദിയുടെ ജന്മദിനമായ ഇന്നലെ സമ്മാനങ്ങളുടെ ഓൺലൈൻ ലേലം തുടങ്ങിയത്്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച 1300ലേറെ പുരസ്‌കാരങ്ങളാണുള്ളത്. 1.03 കോടി രൂപ വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഇവയിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. 5.5 ലക്ഷം രൂപ മൂല്യമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമുണ്ട്. ജമ്മു കാശ്മീരിൽ നിന്നുള്ള പശ്മിന ഷാൾ, തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള രോഗൻ […]
Read More

സൈബർ തട്ടിപ്പിന് ഇരയായ ഹൈദരാബാദിലെ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു; ഡിജിറ്റൽ അറസ്റ്റിലൂടെ നഷ്ടമായത് 6.6 ലക്ഷം

ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റിന് ഇരയായ ഹൈദരാബാദിലെ റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. 76 വയസുള്ള ഡോക്ടറെ 70 മണിക്കൂർ നേരം സൈബർ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചിരുന്നു. ഇതിനുശേഷം കൃത്യം ഒരു ദിവസത്തിനുള്ളിൽ അവർ മരിച്ചു. സെപ്റ്റംബർ ആറിനാണ് ഡോക്ടർക്ക് ഒരു വാട്‌സ് ആപ് കോൾ ലഭിക്കുന്നതും പൊലീസിന്റെ ലോഗോ കാണിച്ചുകൊണ്ട് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് കേസിൽ പെടുത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിതും. തുടർന്ന് സുപ്രീംകോടതി, ഇ.ഡി, ആർ.ബി.ഐ എന്നിവയുടെ ലോഗോകളുള്ള വ്യാജ രേഖകൾ […]
Read More

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; രണ്ടു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രവീന്ദ്ര, അരുൺ എന്നിവരാണു കൊല്ലപ്പെട്ടത്. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഇരുവരും രാജ്യാന്തര ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണെന്നു പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്കെത്തിയ പൊലീസിനു നേരെ പ്രതികൾ വെടിയുതിർത്തെന്നും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും യുപി പൊലീസ് പറഞ്ഞു. സെപ്റ്റംബർ 12ന് പുലർച്ചെയായിരുന്നു ദിഷ പഠാണിയുടെ ബറേലിയിലെ സിവിൽ ലൈനിലുള്ള വീടിന് പുറത്ത് വെടിവയ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു […]
Read More