India

അവകാശികളില്ലാതെ 67,270 കോടി രൂപ, ഒടുവിൽ എന്തു ചെയ്യണമെന്ന് തീരുമാനിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്ന 67,270 കോടി രൂപയ്ക്ക് എന്തു ചെയ്യണമെന്ന കാര്യത്തിൽ ഒടുവിൽ തീരുമാനമായി. ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം പുറപ്പെടുവിച്ചത്. തുക ഉടമകൾക്ക് തന്നെ തിരികെ നൽകാൻ പ്രത്യേക പരിപാടിക്ക് തന്നെ തുടക്കം കുറിക്കുകയാണ് ആർബിഐ. ഈ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായിരിക്കും പ്രത്യേക കർമപരിപാടി സംഘടിപ്പിക്കുക. ഗ്രാമീണ, സെമി അർബൻ മേഖലകൾ കേന്ദ്രീകരിച്ചാവും ക്യാമ്പയിൻ നടത്തുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. […]
Read More

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞു

ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ തുടരും. പ്രായപരിധി കർശനമാക്കിയ പാർട്ടി കോൺഗ്രസിലാണ് രാജയ്ക്ക് ഇളവ് നൽകി ഒരു ടേം കൂടി അനുവദിച്ചത്. അദ്ദേഹത്തിന് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. പാർട്ടി ഒറ്റക്കെട്ടായുള്ള തീരുമാനമെന്നാണ് ഡി രാജയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിൽ എത്തി. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞു. 2019ലെ പാർട്ടി കോൺഗ്രസിൽ […]
Read More

ആര്യൻ ഖാന്റെ വെബ് സീരിസിനെതിരെ സമീർ വാംഖഡെ കോടതിയിൽ; 2 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

മുംബയ്‌: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന അരങ്ങേറ്റം കുറിച്ച ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ നഷ്ടപരിഹാരം തേടി കോടതിയിൽ. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീർത്തികരവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് വാംഖഡെ ആരോപിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐആർഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും […]
Read More

സംസ്ഥാന പദവി: ലഡാക്കിൽ പ്രതിഷേധവും അക്രമവും, ബി.ജെ.പി ഓഫിസിന് തീയിട്ടു

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ കുഴഞ്ഞുവീണു. സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്‌സ് ബോഡി) യുവജന വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് […]
Read More

തമിഴ്നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കെ ജെ യേശുദാസിന്; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സമ്മാനിക്കും

ചെന്നൈ: കലാ, സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 കാലയളവിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംഗീത മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് ഗായകൻ കെ ജെ യേശുദാസ് അർഹനായി. പുരസ്‌കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തമാസം ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2021ലെ കലൈമാമണി പുരസ്‌കാരത്തിന് […]
Read More

കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപണം; ട്രക്കിന് തീയിട്ട് ജനക്കൂട്ടം, 6 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. സെപ്റ്റംബർ 22ന് രാത്രി കർണാടകയിലെ ബെലഗാവി ജില്ലയിലെ റായ്ബാഗിനടുത്തുള്ള ഐനാപൂരിലായിരുന്നു ജനക്കൂട്ടം ട്രക്ക് കത്തിച്ചത്. ട്രക്ക് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കർണാടകയിലെ കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് ആയിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.  
Read More

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം; ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് യുവാവ്

ബംഗളൂരു: ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. ബംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് ക്രൂരമായ കൊലപാതകം. കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (32) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കൺമുന്നിലായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ ഇവർക്കിടയിൽ സ്വരചേർച്ച ഇല്ലാതായി. […]
Read More

വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാൻ ബാലന്റെ ഡൽഹി സാഹസ യാത്ര; ഒന്നരമണിക്കൂർ, 13 വയസ്സുകാരൻ സുരക്ഷിതൻ

ന്യൂഡൽഹി:  വിമാനചക്രത്തിന്റെ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരൻ യാത്ര ചെയ്തു. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ ഇപ്പോൾ സുരക്ഷിതനാണ്. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, കയറാൻ ഉദ്ദേശിച്ച വിമാനം മാറിപ്പോകുകയായിരുന്നു. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരിഭ്രാന്തനായി പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ബാലനെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.
Read More

ജി. എസ്. ടി ഇളവ് സാധാരണക്കാർക്ക് ഗുണം ചെയ്യും; നവരാത്രിക്കാലത്ത് ജനങ്ങൾക്കുള്ള സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു. ‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. […]
Read More

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അണ്ടർ 19 ഏകദിനത്തിൽ ഗംഭീരവിജയം

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഗംഭീരവിജയം. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്. വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു എന്നിവരുടെ മികച്ച പ്രകടനവും ജയം നിർണയിച്ചു. 226 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്ടൻ ആയുഷ് മാത്രെ (6), വിഹാൻ മൽഹോത്ര (9), വൈഭവ് സൂര്യവംശി (38) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ […]
Read More