India

നെഹ്‌റുവിനെ ഒഴിവാക്കി, ഗാന്ധിജിക്കു മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റർ വിവാദത്തിൽ

ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്കു മുകളിലായി സവാർക്കറുടെ ചിത്രം നൽകിയത്. . സവർക്കർ, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. അതിൽ ജവാഹർലാൽ നെഹ്റുവിന്റെ ചിത്രവും ഒഴിവാക്കി. ”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം – ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്” – എന്നാണ് ചിത്രം പങ്കുവച്ച് മന്ത്രാലയത്തിന്റെ […]
Read More

നാലു പേർക്ക് കീർത്തിചക്ര, 15 പേർക്ക് വീർ ചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചവർക്ക് ആദരം

ന്യൂഡൽഹി : രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 127 സൈനികരാണ് മെഡലുകൾക്ക് അർഹരായത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേർക്ക് കീർത്തി ചക്ര,? 15 പേർക്ക് വീർ ചക്ര,? 15 പേർക്ക് ശൗര്യചക്ര പുരസ്‌കാരവും നൽകും,? 58 പേർക്ക് ധീരതയ്ക്കുള്ള സേനാമെഡലും 26 പേർക്ക് വായുസേനാ മെഡലും ഒമ്പത് പേർക്ക് ഉദ്ദം യുദ്ധ് സേവാമെഡലും നൽകും. മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് […]
Read More

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും; മരണസംഖ്യ ഉയരുന്നു, 40 മരണമെന്ന് റിപ്പോർട്ട്

കശ്മീർ: ജമ്മു കശ്മീരിലെ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയർന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് സിവിൽ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു. 220 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചോസിതിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടാവുകയായിരുന്നു. കിഷ്ത്വാറിലെ മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് […]
Read More

തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; ഒഴിവാക്കിയവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജിയിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി മൂന്ന് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് വലിയ തിരിച്ചടിയായി. ബീഹാറിൽ 65 ലക്ഷം വോട്ടർമാരെയാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്താനും പേരുവിവരങ്ങൾ ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ബൂത്ത് തിരിച്ച് പട്ടിക പ്രദർശിപ്പിക്കണമെന്നും അവരെ ഉൾപ്പെടുത്താത്തതിന്റെ കാരണവും […]
Read More

മകളെ കൊന്നശേഷം പുതിയ സാരിയുടുപ്പിച്ചു, നെറ്റിയിൽ ചന്ദനം തൊട്ടു; പിന്നാലെ പിതാവ് ജീവനൊടുക്കി

പളനി: മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കണക്കംപട്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ പളനിയപ്പൻ (55) ആണ് മകൾ ധനലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.  ഭാര്യയും മൂന്നുമക്കളുമാണ് പളനിയപ്പന് ഉള്ളത്. ഭാര്യയും മറ്റുമക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയം പളനിയപ്പനും ധനലക്ഷ്മിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ധനലക്ഷ്മിയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറിൽ പളനിയപ്പൻ തൂങ്ങി മരിക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതുപോലെ മകളെ കൊലപ്പെടുത്തിയ […]
Read More

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു, വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബയിലായിരുന്നു വിവാഹനിശ്ചയം. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. […]
Read More

ബാങ്കുകൾ ഐഎംപിഎസ് സർവീസുകൾ നിരക്കുകൾ കൂട്ടി സൗജന്യ സേവനം ഇവർക്ക് മാത്രം

മുംബയ്: ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളുടെ നിരക്ക് പുതുക്കി. 25,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് ഇപ്പോഴുള്ള പോലെ സൗജന്യം തുടരും. എന്നാൽ 25,000 മുതൽ ഒരുലക്ഷം വരെ ഉള്ള ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയും ഈടാക്കും, എന്നാൽ സാലറി അക്കൗണ്ടുകൾക്ക് സൗജന്യസേവനം തുടരുമെന്നാണ് വിവരം. ഒരുലക്ഷം രൂപമുതൽ രണ്ട് ലക്ഷം വരെ അയക്കാൻ ആറ് രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. അതിനുമുകളിൽ അഞ്ച് ലക്ഷം വരെ 10 രൂപയും ജിഎസ്ടിയും നൽകണം. ഓൺലൈൻ ഇടപാടുകൾക്കാണ് ഈ […]
Read More

തമിഴ് നാടിന് വേണ്ടി ഒന്നും ചെയ്തില്ല, ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാർത്ഥിനി

ചെന്നൈ: മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ തമിഴ് നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് വിദ്യാർത്ഥിനി. മൈക്രോ ഫിനാൻസിൽ പിഎച്ച്.ഡി നേടിയ ജീൻ ജോസഫാണ് ബിരുദം സ്വീകരിക്കാതിരുന്നത്. ഗവർണർ തമിഴ് നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണം. സർവകലാശാലയുടെ വൈസ് ചാൻസലറായ എം. ചന്ദ്രശേഖറിൽ നിന്നായിരുന്നു ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്. ചടങ്ങിനിടെ ഗവർണറെ മറികടന്ന് വൈസ് ചാൻസലറുടെ അടുത്തേക്ക് പോയ ജീൻ ജോസഫിനെ ഗവർണർ തിരുത്താൻ ശ്രമിച്ചു. എന്നാൽ […]
Read More

വയനാട്ടിൽ ഒരുലക്ഷത്തോടടുത്ത് സംശയാസ്പദമായ വോട്ടുകൾ, കണക്ക് പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ വ്യാജവോട്ട് നടന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആണ് ആരോപിച്ചത്. വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ട്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുളള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർ പട്ടികയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലും രണ്ട് ലക്ഷത്തിലധികം […]
Read More

ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തടവുശിക്ഷ പൂർത്തിയാക്കിയ തടവുകാർ ജയിലിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ കുറ്റവാളികളെ ഉടൻ വിട്ടയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. 2002ലെ നിതീഷ് കട്ടാര കൊലപാതക കേസിൽ സുഖ്ദേവ് യാദവ് എന്ന പെഹൽവാനെ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വർഷം മാർച്ചിൽ യാദവ് തൻറെ 20 വർഷത്തെ തടവ് ശിക്ഷ ഇളവ് കൂടാതെ പൂർത്തിയാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവിൻറെ […]
Read More