India

വിവാഹമോചനക്കേസിൽ നിർണായക വിധി, പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവാണെന്ന് സുപ്രീം കോടതി

വിവാഹ മോചനക്കേസിൽ ഫോൺ സംഭാഷണം തെളിവാണെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാം. പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ല. ഫോൺ സംഭാഷണം തെളിവല്ലെന്ന ഹൈക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്.
Read More

സി.പി.എം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്

ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. 1994ൽ സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം, മുൻവിദേശകാര്യമന്ത്രി ഹർഷ വർധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും. രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു വിളിച്ചിരുന്നതായും സദാനന്ദൻ പറഞ്ഞു. ഒരു ജോലി ഏൽപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് […]
Read More

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപ്പിടിച്ച് അപകടം; എട്ട് ട്രെയിനുകൾ റദ്ദാക്കി

തമിഴ്‌നാട്‌ തിരുവള്ളൂരിൽ ചരക്കു ട്രെയിനിനു തീപിടിച്ച് വൻ അപകടം. പറഞ്ഞു. ഡീസൽ കയറ്റിവന്ന വാഗണുകൾക്കാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയായിരുന്നു അപകടം. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അഞ്ചു ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ആളപായമില്ലെന്ന് എസ്.പി എ.ശ്രീനിവാസ പെരുമാൾ പറഞ്ഞു.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിൻ. ജനവാസമേഖലയ്ക്ക് അടുത്തായിരുന്നു അപകടം. ആളുകളെ ഇവിടെ നിന്നും മാറ്റുകയാണിപ്പോൾ. നിലവിൽ […]
Read More

ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു

ന്യൂഡൽഹി: ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ വീട്ടിലാണ് കൊലപാതകം നടന്നത്. മൂന്നു ബുള്ളറ്റുകൾ രാധികാ യാദവിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഗുരുഗ്രാമിലെ സെക്ടർ 57-ൽ സ്ഥിതി ചെയ്യുന്ന രാധിക യാദവിന്റെ കുടുംബ വസതിയിലെ ഒന്നാം നിലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ രാധിക യാദവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read More

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നത്തലയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.നെഹ്‌റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും നാളെ മുതല്‍ കോണ്‍ഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. […]
Read More

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. അസമിലെ ഡിഞ്ചാൻ സൈനിക ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ വിമാന മാർഗം കേരളത്തിലേക്ക് എത്തിക്കും.മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.പത്തൊമ്പതാം വയസിൽ ബിരുദ പ0നത്തിനിടയിൽ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്.
Read More

75000 പേര്‍ക്ക് തൊഴില്‍; ദീപാവലിക്ക് മുന്‍പ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ […]
Read More

കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃക, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്നും വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് ഖര്‍ഗെ പ്രതികരിച്ചു.ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് […]
Read More

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് […]
Read More

കേദാര്‍നാഥിന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. രണ്ട് പൈലറ്റും അഞ്ച് തീര്‍ത്ഥാടകരുമാണ് മരിച്ചത്. എഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ആര്യന്‍ ഏവിയേഷന്‍ പ്രൈവന്റെ ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഗുപ്തകാശിയില്‍ നിന്നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. ഗരുഡ്ചഠിയില്‍ എത്തിയപ്പോള്‍ അപകടമുണ്ടാകുകയായിരുന്നു. താഴ്‌വരയിലേക്ക് തകര്‍ന്നുവീണതിനൊപ്പം ഹെലികോപ്ടറിന്റെ പ്രധാന ഭാഗങ്ങള്‍ അഗ്‌നിക്കിരയായി.അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് […]
Read More