India

പുതുവർഷത്തിൽ ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി

ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. ഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി […]
Read More

ശബരിമല സ്വർണക്കടത്ത്: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണസംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ നിർണായകമാണ്. കഴിഞ്ഞ ദിവസം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. […]
Read More

ശബരിമല യുവതീപ്രവേശനം: ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയം ഉൾപ്പടെ പരിഗണിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നു. ഈവിഷയം സജീവപരിഗണനയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.ശബരിമല യുവതീപ്രവേശത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ളവ ഒൻപതംഗ ബെഞ്ച് പരിഗണിക്കും. യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ഒൻപതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. 2020 ജനുവരി 13ന് വിശാല ബെഞ്ചിൽ വാദം തുടങ്ങിയെങ്കിലും ബെഞ്ചിലുണ്ടായിരുന്ന […]
Read More

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരിച്ചിരുന്നു. അമ്മയുമായി ഏറെ വൈകാരികബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, ഏറെ തിരക്കിട്ട അഭിനയത്തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാജീവിതത്തിലെ വലിയൊരു സ്വാധീനവും ശക്തിയുമായിരുന്നു അമ്മ. പല വേദികളിലും അമ്മയെ കുറിച്ച്‌ ഒട്ടേറെ വിലപ്പെട്ട അനുഭവങ്ങൾ […]
Read More

സേവ് ബോക്സ് കേസ്: നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനു മുമ്പും ഈ വിഷയത്തിൽ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ […]
Read More

ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസിൽ തീപിടുത്തം; ഒരാൾ വെന്തുമരിച്ചു

വിശാഖപട്ടണം: ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ആന്ധ്ര സ്വദേശിയാണ് മരിച്ചത്.ട്രെയിനിലെ ബി1, എം2 കോച്ചുകൾക്കാണ് തിങ്കളാഴ്ച പുലർച്ചെ 12.45ഓടെ വിശാഖപട്ടണത്തിന് 66 കിലോമീറ്റർ മാറി അനകപള്ളി ജില്ലയിലെ യാലമൻചിലി എന്ന റെയിൽവെസ്റ്റേഷന് അടുത്തുവച്ച് തീ പിടിച്ചത്. ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ ഈ സമയം 76 യാത്രക്കാരും ഉണ്ടായിരുന്നു. ഉടൻ എല്ലാവരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത് എന്ന് അധികൃതർ പറഞ്ഞു. […]
Read More

ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിക്ഷേപണം വിജയം;അഭിമാന നിമിഷമെന്ന് ചെയർമാൻ

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിക്ഷേപണം വിജയം. ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് – 2 ആണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയായിരുന്നു വിക്ഷേപണം. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്. ബ്ലൂബേർഡ് ബ്ലോക്ക് -2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ എത്തിയത് അഭിമാനാർഹമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി നാരായണൻ പ്രതികരിച്ചു. […]
Read More

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു

ന്യൂഡൽഹി: കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയ്‌ക്കി‌ടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ശ്രീമതി യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണർന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. ബാഗിൽ 40000 രൂപയോളം ഉണ്ടായിരുന്നതായാണ് വിവരം.രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. […]
Read More

കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് മൈസൂരുവിൽ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻകോടിന് സമീപം വെച്ച് തീപിടിച്ചു കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന KL 15 A 2444 നമ്പറിലുള്ള സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം എത്തിയപ്പോൾ ബസിനടിയിൽ നിന്നും പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ജീവനക്കാരുടെ സമയോചിതമായ […]
Read More

കേരള ഹൈകോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകാൻ സാധ്യത. ജസ്റ്റിസ് മുഷ്താഖിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തുന്ന കാര്യം സുപ്രീം കോടതി കോളേജിയം ചർച്ച ചെയ്തതായി സൂചനയുണ്ട്. നിലവിൽ കേരള ഹൈകോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും മറ്റ് സംസ്ഥാനത്തും ചീഫ് ജസ്റ്റിസുമാർ ആയിട്ടില്ല. ബംഗാൾ, ബിഹാർ, രാജസ്ഥാൻ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനവും സുപ്രീം കോടതി കൊളീജയം ചർച്ച ചെയ്തതായാണ് വിവരം. 2014 ലാണ് ജ.മുഷ്താഖ് കേരള ഹൈകോടതിയിൽ […]
Read More