India

ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി- രാഹുൽ ഗാന്ധി

കോഴിക്കോട്: ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള എന്റെ അമ്മയെ പരിചരിച്ചെന്ന്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന […]
Read More

ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനവും ക്രിയാത്മകവുമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള ഈ സംഭാഷണം. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ […]
Read More

ഹരീഷ് റാണ അന്തരിച്ചു,​ ഇന്ത്യയിലെ ആദ്യ ദയാവധം

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റിയ ശേഷം സാധാരണകിടക്കയിലേക്ക് ഹരീഷിനെ മാറ്റിയിരുന്നു. തുടർന്നാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആദ്യ ദയാവധമാണിത്. ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ […]
Read More

ശബ്ദം ക്ലോൺ ചെയ്യുന്നെന്നും വ്യാജ വിഡിയോ നിർമിക്കുന്നതായും ഹർജിയുമായി മോഹൻലാൽ

ന്യൂഡൽഹി: ശബ്ദം ക്ലോൺ ചെയ്യുന്നെന്നും വ്യാജ വിഡിയോ നിർമിക്കുന്നതായും കാണിച്ച്‌ സൈബർ ഇടങ്ങളിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ശബ്ദമടക്കം കൃത്രിമമായി ഉണ്ടാക്കി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷം വിശദമായ വാദം നടക്കും. ജഡ്ജി ജ്യോതിസിങാണ് ഹർജി പരിഗണിക്കുന്നത്. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ശബ്ദമടക്കം ക്ലോൺ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വിഡിയോകളുണ്ടെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതായും മോഹൻലാലിന്റെ […]
Read More

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവം വിവാദമായ നിന്നെ തുടർന്ന് നടപടി. മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ […]
Read More

ഹൈദരാബാദിൽ വളർത്തുപൂച്ചയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡോക്ടർ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് അൽവാളിൽ പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ നിരന്തരമായ തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയായ യുവഡോക്ടർ ജീവനൊടുക്കി. ടി. പ്രിൻസിയാണ്ആത്മഹത്യ ചെയ്തത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ പ്രിൻസി, പിജി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ചയെ വീട്ടിൽ കൊണ്ടുവന്നതിന് ശേഷം പ്രിൻസിക്ക് നിരന്തരമായി ജലദോഷവും ചുമയും അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീട്ടുകാർ പൂച്ചയെ വളർത്തുന്നതിനെ എതിർത്തു. ഇതേച്ചൊല്ലി പ്രിൻസിയും […]
Read More

പാചകവാതക ലഭ്യത വൈകുന്നതിനിടെ പെട്രോൾ വിലയും കൂടുന്നു

ന്യൂഡൽഹി: പാചകവാതക ലഭ്യത വൈകുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിന്റെ കാരണം കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും […]
Read More

കട്ടക്കിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ വൻ‌തീപിടിത്തം, 10 രോഗികൾ മരിച്ചു

കട്ടക്ക്: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് അപകടം . 11 ജീവനക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്. ട്രോമാ കെയർ വിഭാഗത്തിലെ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പാർപ്പിച്ചിരുന്നയിടത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വന്നതാണ് വൻ തീപിടിത്തത്തിലേക്ക് നയിച്ചത്. സംഭവത്തിൽ 10 പേർ മരിച്ചതായി […]
Read More

കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9 ന്‌ തിരഞ്ഞെടുപ്പ്

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അ സം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും.കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായിരുന്നു. ബംഗാളിൽ എട്ടുഘട്ടവും അസമിൽ മൂന്നു ഘട്ടവും. കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും […]
Read More

ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നിർദേശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നതിനിടെ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി​ക്ക് പ​ക​രം മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ൻറ് മേ​ഖ​ല​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മ​ണ്ണെ​ണ്ണ ന​ൽ​കും എ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത നി​യ​ന്ത്രി​ച്ച​തോ​ടെ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നാ​ൽ​പ​തി​നാ​യി​രം ലി​റ്റ​ർ അ​ധി​ക മ​ണ്ണെ​ണ്ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ൽ​ക്ക​രി ല​ഭ്യ​ത […]
Read More