International

വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ വിമാന യാത്ര നിരക്ക് ഉയരുമെന്ന് സൂചന. ഡിസംബർ മാസത്തിൽ ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരക്ക് നിയന്ത്രണം (fare cap) ഇന്ന് മുതൽ അവസാനിക്കാനിരിക്കുകയാണ്. സർക്കാർ വ്യക്തമാക്കുന്നതനുസരിച്ച്, വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മടങ്ങിയിട്ടുണ്ട്. യാത്രാ ശേഷി (capacity) പുനഃസ്ഥാപിക്കപ്പെട്ടതും മേഖലയിൽ പ്രവർത്തനം സാധാരണമായതുമാണ് നിരക്ക് നിയന്ത്രണം പിൻവലിക്കാൻ കാരണം. എന്നാൽ, വിമാനക്കമ്പനികൾക്ക് പ്രവർത്തന ചെലവ് ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പശ്ചിമേഷ്യയിൽ അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം തുടരുന്നതിനാൽ അന്താരാഷ്ട്ര […]
Read More

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ചത് മലയാളി കൂട്ടായ്മ

തിരുവനന്തപുരം: ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് ഇതുവരെ അറിയില്ല. താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്കായി […]
Read More

അഫ്‌ഗാനിസ്ഥാനിൽ പാക് ആക്രമണത്തിൽ 400 മരണമെന്ന് താലിബാൻ

കാബൂൾ: കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250 ഓളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രിക്കുനേരെ വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്ന് അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. അതേസമയം, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി. “പാകിസ്ഥാൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചു. കാബൂളിലെ […]
Read More

ഓസ്‌കാർ : മികച്ച നടൻ മൈക്കിൾ ബി ജോർദാൻ, ജെസി ബക്‌ലി നടി

ലോസാഞ്ചലസ്: 98-ാമത് ഓസ്‌കാർ പുരസ്‌കാര നിശയിൽ മികച്ച നടനുള്ള പുരസ്‌കാരം ‘സിന്നേഴ്‌സ്’ ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി. മികച്ച സംവിധായകൻ, മികച്ച ചിത്രം അടക്കം പുരസ്‌കാരങ്ങൾ പോൾ തോമസ് ആൻഡേഴ്‌സണിന്റെ ലിയനാർഡോ ഡി കാപ്രിയോ നായകനായ ചിത്രം ‘വൺ ബാറ്റിൽ ആഫ്‌റ്റർ‌ അനദർ’ സ്വന്തമാക്കി. ആറ് പുരസ്‌കാരങ്ങളാണ് ഇതടക്കം ചിത്രം നേടിയത്. ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി. സിന്നേഴ്‌സിലെ ഛായാഗ്രഹണത്തിന് പുരസ്‌കാരം നേടിയ ഓട്ടം ഡ്യൂറൾഡ് അർകപോ ഓസ്‌കാർ നേടുന്ന ആദ്യ കറുത്ത […]
Read More

നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ

ടെൽഅവീവ്: ഇറാൻ-ഇസ്രേയേൽ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാൺമാനില്ലെന്ന സംശയം ഉയർന്നിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നെതന്യാഹു സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമായത് അദ്ദേഹത്തെ കാൺമാനില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും നെതന്യാഹുവിന് എന്തോ സംഭവിച്ചെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സിലൂടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ […]
Read More

425 രൂപ മുതൽ 2,300 രൂപ വരെ; ഇൻഡിഗോ ടിക്കറ്റ് നിരക്ക് കൂട്ടി

ന്യൂഡൽഹി∙ ഊർജപ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യയ്ക്കു പിന്നാല രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജ് പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി വർധിക്കും. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന. ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്, 2,300 രൂപ. മാർച്ച് 14ന് പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയിൽ 85 ശതമാനത്തിലേറെ വർധനവുണ്ടായെന്നാണ് […]
Read More

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ നോസ് ഗിയർ തകർന്നു; അത്ഭുത രക്ഷപ്പെടൽ

ന്യൂഡൽഹി: നൂറിലധികം യാത്രക്കാരുമായി തായ്‌ലൻഡിൽ ഇറങ്ങുകയായിരുന്ന എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൻ്റെ നോസ് ഗിയർ തകർന്നു. വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഹൈദരാബാദിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെയാണ് അപകടം. പൈലറ്റിന്റെ മനസാന്നിദ്ധ്യത്തോടെയുള്ള പ്രവർത്തിയാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിൽ വൈകിട്ട് ആറ് മണിവരെ റൺവെ അടച്ചെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ 133 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ […]
Read More

ഇന്ത്യ ബാറ്റിങിന്‌, സഞ്ജുവും അഭിഷേക്‌ ശർമ്മയും ക്രീസിൽ

അഹമ്മദാബാദ്: ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക്‌ ബാറ്റിങ്. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ലെങ്കിലും കിവീസ് ടീമിൽ ഒരു മാറ്റമുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുൻപ് 2007,2024 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം നേടിയിട്ടുള്ളത്. മാത്രമല്ല, […]
Read More

ഇറാനിയൻ യുദ്ധക്കപ്പൽ കൊച്ചി തുറമുഖത്ത് ,​ ഐറിസ് ലവാന് അഭയം നൽകി ഇന്ത്യ

കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന്‌ ഇ‌‌ട‌ം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ ഉപയോഗിച്ച് കഴിഞ്ഞദിവസം തകർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരുന്ന ഐറിസ് ലവാനെയും ആക്രമിക്കുമെന്ന ആശങ്കയിലാണ് ഇറാൻ ഇന്ത്യയോട് ഫെബ്രുവരി 28ന് അഭയം അഭ്യർത്ഥിച്ചതെന്ന് നാവികസേന വക്താവ് പറഞ്ഞു. കപ്പലിന് […]
Read More

സഞ്ജുവിൻ്റെ മികവിൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ.ഇന്ത്യ- ന്യൂസിലാൻഡ് ഫൈനൽ ഞായറാഴ്ച അഹമ്മദാബാദിൽ

മുംബയ് : ഇംഗ്ളണ്ടിനെ ഏഴു റൺസിന് കീഴടക്കി ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ട്വന്റി-20 ലോകകപ്പ് ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിലാണ് 253/7 എന്ന ഈ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും മികച്ച സ്കോർ ഉയർത്തിയത്. ഇംഗ്ളണ്ടിന്റെ മറുപടി 246/7ൽ വരെയെത്തി. വിൻഡീസിനെതിരെ നിറുത്തിയേടത്തുനിന്ന് തുടങ്ങിയ സഞ്ജു 14-ാം ഓവർ വരെ ക്രീസിൽ നിന്ന് 42 പന്തുകൾ നേരിട്ട് എട്ടു […]
Read More