International

ലോറൻസ് ബിഷ്ണോയ് സംഘത്തെ കാനഡ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി

ഒട്ടാവ: അധോലോക നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറൻസ് ബിഷ്ണോയിയും കൂട്ടരും കാനഡയുടെ തീവ്രവാദി പട്ടികയിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിഷ്ണോയിയും സംഘവും സിഖ്- കനേഡിയൻ പൗരന്മാർ ഉൾപ്പെട്ട ഖലിസ്താൻ അനുകൂല ഘടകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പ്രതികരിച്ചു. കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാം. ഒരു സർക്കാർ എന്ന നിലയിൽ അവരെ സംരക്ഷിക്കണം. […]
Read More

സ്ഫോടനത്തിൽ പിതാവ് നഷ്ടമായി, ആശ്രയിക്കാൻ ആരുമില്ല, വിമാനത്തിന്റെ ടയറിൽ കയറി പുറപ്പെട്ടത് എങ്ങോട്ടേക്കെങ്കിലും രക്ഷിക്കാൻ

ന്യൂഡൽഹി:  അഫ്ഗാനിസ്ഥാനിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടയറിൽ കയറിയിരുന്ന് യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ പതിമൂന്നുകാരന്റെ വാർത്തകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ ബാലന്റെ സങ്കടകഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. അനധികൃതമായി കുടിയേറിയതിനെ തുടർന്ന് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട ഈ കുട്ടി വീണ്ടും ഇറാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. ഇറാനിലേക്കുള്ള ഫ്ളെറ്റെന്ന് തെറ്റിദ്ധരിച്ച് കെ.എ.എം എയർ സർവീസ് നടത്തുന്ന ആർക്യു4401ന്റെ എയർബസിന്റെ ലാൻഡിങ് ഗിയർ കാബനിലേക്ക് കുട്ടി കയറിക്കൂടിയത്. അതിസാഹസികയാത്രയ്ക്ക് അഫ്ഗാൻ ബാലനെ പ്രേരിപ്പിച്ചത് ദുരിതജീവിതമാണെന്നാണ് പുറത്തുവരുന്ന വിവരം. […]
Read More

എച്ച്1 ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷം രൂപയാക്കി ഉയർത്തി ട്രംപ്, ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടൺ: എച്ച് 1 ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി ഡോണൾഡ് ട്രംപ്. വാർഷിക ഫീസ് ഒരു ലക്ഷം യുഎസ് ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ആക്കിയാണ് ഉയർത്താനുള്ള ഉത്തരവിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. എച്ച് വൺ ബി വീസയ്ക്ക് ഇതുവരെ ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു വാങ്ങിയത്. ഇതിൽനിന്നാണ് ഒറ്റയടിക്ക് 88 ലക്ഷത്തിലേക്ക് ഫീസ് കുത്തനെ ഉയർത്തിയത്. വൈദഗ്ധ്യമുള്ള ജോലികളിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും […]
Read More

”ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടൺ: കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവർത്തകനുമായ കിർക്കിന് യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു വെടിയേറ്റത്. വെടിവച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി ഇയാളല്ലെന്ന് പൊലീസ് വ്യക്തമാക്കി. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. […]
Read More

ജെൻസീ പ്രക്ഷോഭകർ സമ്മതിച്ചു, നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സർക്കാർ മേധാവിയാകും

കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സീ പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല സർക്കാർ മേധാവിയായി തിരഞ്ഞെടുത്തു. ബുധനാഴ്ച അവർ ജെൻ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകർ കുറച്ചുകാലമായി നേപ്പാളിൽ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിവയ്ക്കണമെന്നും ഒരു ദേശീയ സർക്കാരിന്റെ രൂപീകരണം ഉണ്ടാകണമെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. […]
Read More

നേപ്പാളും ബംഗ്ലാദേശും കത്തുന്നത് നോക്കൂ, നമ്മുടെ ഭരണഘടനയിൽ നമുക്ക് അഭിമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പൊറുതിമുട്ടുന്ന അയൽരാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ കോടതികൾക്ക് കഴിയുമോ എന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റെഫറൻസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്. വാദം കേൾക്കുന്നതിനിടെ, […]
Read More

നേപ്പാളിൽ പ്രതിഷേധം ശക്തം, അതിർത്തി അടക്കാതെ ഇന്ത്യ, യു.പിയിൽ അതീവജാഗ്രത

ന്യൂഡൽഹി: നേപ്പാളിൽ പ്രതിഷേധങ്ങൾ കൂടുതൽ വ്യാപകമായതോടെ അതീവജാഗ്രതയോടെ ഇന്ത്യ. അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി. അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയുമായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് നടപടികൾ. ഇന്ത്യ-നേപ്പാൾ അതിർത്തി ഇതുവരെ അടച്ചിട്ടില്ല. എങ്കിലും പരിപൂർണജാഗത്ര ഉറപ്പാക്കിയിട്ടുണ്ട്. ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. അതേ പോലെ പട്രോളിങ് ശക്തമാക്കൽ, […]
Read More

നേപ്പാളിലെ പ്രക്ഷോഭം പടരുന്നു, വിമാനത്താവളങ്ങൾ അടച്ചു, പ്രധാനമന്ത്രിയെ സൈന്യം മാറ്റി

കഠ്മണ്ഡു: സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നു. തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഉണ്ട്. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചു. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശർമ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും […]
Read More

ശതകോടീശ്വരൻ  പതിനായിരം കോടിയുടെ സ്വത്ത് എഴുതിവച്ചു;  കണ്ണഞ്ചിക്കുന്ന പണം കിട്ടാൻ പോകുന്നത് സാക്ഷാൽ നെയ്മർക്ക്

റിയോഡി ജനീറോ: ജീവിതം മുഴുവൻ സമ്പാദിച്ച പതിനായിരം കോടി രൂപയുടെ തന്റെ മുഴുവൻ സ്വത്തും ഒരു ശത കോടീശ്വരൻ വിൽപ്പത്രത്തിൽ എഴുതി വച്ചതാണ് ഇപ്പോഴത്തെ വൈറൽ വാർത്ത. അജ്ഞാതനായ ഒരു ശതകോടീശ്വരനാണ് തന്റെ മരണശേഷം തന്റെ മുഴുവൻ സ്വത്തും ലോകപ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന്റെ പേരിൽ എഴുതി വച്ചത്. 846 മില്യൺ പൗണ്ട് വരുന്ന സ്വത്താണ് നെയ്മറുടെ പേരിൽ എഴുതിവച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണപ്പെട്ട ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്നാണ് പുറത്തുവരുന്ന […]
Read More

ഖലിസ്ഥാൻ ഭീകരസംഘടനകൾ രാജ്യത്തുണ്ടെന്നും അനധികൃതമായി ധനശേഖരണം നടത്തുന്നതായും കാനഡ, ഒടുവിൽ നിലപാട് പുറത്തുവന്നു

ഒട്ടാവ: ഖലിസ്ഥാൻ ഭീകര സംഘടനകൾ തങ്ങളുടെ മണ്ണിൽ വേരുറപ്പിച്ചിട്ടുണ്ടെന്നും അവർ വിവിധ ഇടങ്ങളിൽ നിന്ന് അനധികൃതമായി ധനശേഖരണം നടത്തുന്നുണ്ടെന്നും സമ്മതിച്ച് കനേഡിയൻ സർക്കാർ. ഖലിസ്ഥാനി അനുകൂല ഘടകങ്ങൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് യഥാർത്ഥമാണെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കനേഡിയൻ സർക്കാർ ഇപ്പോൾ പുറത്തുവിട്ടത്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് കനേഡിയൻ സർക്കാർ പുറത്തുവിട്ടത്. അതേ സമയം […]
Read More