International

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്‍ഡോറില്‍ ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ലാകകപ്പില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പിടികൂടി. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ ടീമിലെ രണ്ട് ക്രിക്കറ്റ് കളിക്കാരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ പിന്തുടരുകയും കയറിപ്പിടിക്കുകയും ചെയ്തത്. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് സംഭവം.ഓസ്ട്രേലിയന്‍ വനിതാ ടീം അംഗം വ്യാഴാഴ്ച രാവിലെ ഖജ്റാന റോഡിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ഒരു കഫേയിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് […]
Read More

ആറാം തലമുറയുമായി റഷ്യ, യുഎസിന്റെ ഉറക്കം കെടുത്താൻ മിഗ്-41

ന്യൂഡൽഹി: ശബദത്തേക്കാൾ നാല് മടങ്ങ് വേഗത്തിൽ (മാക്-4) പറക്കുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതി റഷ്യ പ്രഖ്യാപിച്ചു. മിഗ് വിമാനങ്ങളുടെ നിർമാതാക്കളായ മികോയൻ ഡിസൈൻ ബ്യൂറോയാണ് മിഗ് -41 എന്ന ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്. പെർസ്പെക്ടീവ് എയർകോംപ്ലക്സ് ഫോർ ലോങ് റേഞ്ച് ഇന്റർസെപ്ഷൻ (Prospective Air Complex for Long-Range Interception) അഥവാ PAK-DP എന്ന കോഡ് നാമത്തിലാണ് പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഇന്റർസെപ്റ്റർ വിമാനമായ മിഗ്-31 ഫോക്‌സ്ഹണ്ടിന്റെ പിൻഗാമിയായി എത്തുന്ന യുദ്ധവിമാനമാകും മിഗ്-41. അതിനൂതന […]
Read More

അവധിക്കു ശേഷം തിരിച്ചുപോയത് തിങ്കളാഴ്ച; മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്. സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. മൂന്ന് ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം […]
Read More

പാക്ക് വ്യോമാക്രമണത്തിൽ 3 അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട പരമ്പരയിൽനിന്ന് അഫ്ഗാൻ പിന്മാറി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിൽ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇവരെക്കൂടാതെ മറ്റ് അഞ്ചു പേരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഒരു കൂട്ടായ്മയ്ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽവച്ച് അടുത്ത മാസം നടക്കുന്ന പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് […]
Read More

കേരളത്തിൽ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മരണം, ഹൃദയാഘാതത്തെ തുടർന്ന്, എത്തിയത് ആയുർവേദ ചികിത്സയ്ക്ക്

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. ഭാര്യയ്ക്കും മകൾക്കുമൊപ്പവുമുള്ള പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ റെയ്‌ലയെ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികൾ എംബസി മുഖേനെ സ്വീകരിക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്യുന്ന കാര്യം തീരുമാനമെടുക്കും. കെനിയയിൽനിന്നു പ്രത്യേക വിമാനം എത്തിച്ചായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്. ശ്രീധരീയത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകൾ […]
Read More

ഡൽഹിയിൽ നിന്ന് നിർദേശം; താലിബാൻ മന്ത്രിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം ഔദ്യോഗിക ഇടപെടലിനെ തുടർന്ന് റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സോനം കുമാർ പറഞ്ഞു. എന്നാൽ, കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്‌ഐ) ഉദ്യോഗസ്ഥനും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി അറിയിച്ചു. ആറു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. അമീർ ഖാൻ മുത്തഖി […]
Read More

ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക് സാഹിത്യ നോബേൽ

സ്വീഡൻ: ഹംഗേറിയൻ എഴുത്തുകാനായ ലാസ്ലോ ക്രസ്നഹോർക്കൈയ്ക്ക് 2025ലെ സാഹിത്യ നൊബേൽ. ദക്ഷിണ കൊറിയൻ സാഹിത്യകാരിയായ ഹാൻ കാങ്ങിനാണ് 2024-ൽ സാഹിത്യ നൊബേൽ ലഭിച്ചിരുന്നത്. ഹാൻ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേൽ എത്തിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
Read More

ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരം, ക്രിസ്റ്റിയാനോ റൊണാൾഡോ…..

ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരമായി മാറിയിരിക്കുകയാണ് ഫുട്ബാൾ ആരാധകരുടെ പ്രിയതാരം പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്ലൂംബർഗ് ബില്ല്യണയർ ഇൻഡക്സ് പ്രകാരം 1.4 ബില്ല്യൺ ഡോളറാണ് ക്രിസ്റ്റ്യാനോയുടെ ആസ്തി. സൗദി പ്രോ ക്ലബ്ബ് അൽ നസറുമായി പുതിയ കരാറിലേർപ്പെട്ടതാണ് താരത്തെ ബില്ല്യണയർ പട്ടികയിലെത്തിച്ചത്. മൈക്കേൽ ജോർദാൻ, ടൈഗർ വുഡ്സ്, ലെബ്രോൺ ജെയിംസ്, റോജർ ഫെഡറർ എന്നിവർ ബില്ല്യണയർ പട്ടികയിൽ നേരത്തേ ഇടംപിടിച്ചവരാണ്. കരിയറിൽ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടുകെട്ടിയിട്ടുള്ള റൊണാൾഡോ 2002 മുതൽ 2023 വരെയുള്ള കാലയളവിൽ […]
Read More

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

സ്റ്റോക്കോം: മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്ക്‌ 2025ലെ വൈദ്യശാസ്ത്ര നൊബേൽ. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളായ പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് പഠനത്തിന് വഴിത്തിരിവായത്. പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള […]
Read More

ലോറൻസ് ബിഷ്ണോയ് സംഘത്തെ കാനഡ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി

ഒട്ടാവ: അധോലോക നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറൻസ് ബിഷ്ണോയിയും കൂട്ടരും കാനഡയുടെ തീവ്രവാദി പട്ടികയിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിഷ്ണോയിയും സംഘവും സിഖ്- കനേഡിയൻ പൗരന്മാർ ഉൾപ്പെട്ട ഖലിസ്താൻ അനുകൂല ഘടകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പ്രതികരിച്ചു. കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാം. ഒരു സർക്കാർ എന്ന നിലയിൽ അവരെ സംരക്ഷിക്കണം. […]
Read More