എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ നോസ് ഗിയർ തകർന്നു; അത്ഭുത രക്ഷപ്പെടൽ
ന്യൂഡൽഹി: നൂറിലധികം യാത്രക്കാരുമായി തായ്‌ലൻഡിൽ ഇറങ്ങുകയായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൻ്റെ നോസ് ഗിയർ തകർന്നു. വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഹൈദരാബാദിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെയാണ് അപകടം. പൈലറ്റിന്റെ മനസാന്നിദ്ധ്യത്തോടെയുള്ള പ്രവർത്തിയാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിൽ വൈകിട്ട് ആറ് മണിവരെ റൺവെ അടച്ചെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ 133 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ […]









