International

റഷ്യൻ പ്രസിഡൻ്റ് പുടിന്‍ ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. 23ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയിരിക്കുന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. 2021ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ […]
Read More

ഇമ്രാൻ ഖാൻ ആറാഴ്ചയായി മരണസെല്ലിൽ, ജീവിച്ചിരിക്കുന്നു എന്നതിന് ഒരുതെളിവുമില്ല’

കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു. ‘പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും […]
Read More

മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പിൽ അഫ്ഗാൻ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കൻ സംവിധാനം പൂർണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ടെക്നോളജിയിൽ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകർക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്താവന നടത്തി. […]
Read More

റഫാൽ യുദ്ധവിമാനം ഇന്ത്യയിൽ തന്നെ നിർമിക്കാം; കൂടുതൽ ഓർഡർ വേണമെന്ന് സഫ്രാൻ, ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് മോദി

ഹൈദരാബാദ്: കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് സഫ്രാൻ. റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read More

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? ഒടുവിൽ ഉത്തരം

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയായിരുന്ന ഇമ്രാനെ സൈനിക മേധാവി അസിം മുനീറും പാക് ചാര സംഘടനയായ ഐഎസ്‌ഐയും ചേർന്ന് ജയിൽ കൊലപ്പെടുത്തിയെന്ന പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യമാകെ കലാപം പടരുന്ന ഘട്ടമെത്തിയെങ്കിലും ആദ്യം ഭരണകൂടമോ ജയിൽ അധികൃതരോ വാർത്തസംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല. ഒടുവിലിപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ജയിൽ അധികൃതർ. ഇമ്രാൻ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ […]
Read More

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടു? പാകിസ്ഥാനിൽ സംഘർഷം

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം’എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇമ്രാനെ കാണാൻ സഹോദരിമാരെ അനുവദിക്കാതിരുന്ന തോടെയാണ് അഭ്യൂഹം ശക്തമായത്.ബ​ലൂ​ചി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ് ഇ​മ്രാ​ൻ ഖാ​ൻ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. അഭ്യൂഹം പരന്നതിനെ തുടർന്ന് ഇമ്രാൻ്റെ അനുയായികൾ ജയിൽ പരിസരത്ത് നിറഞ്ഞു. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) ത​ല​വ​നാ​യ ഇ​മ്രാ​ൻ ഖാ​ൻ 2023 ഓ​ഗ​സ്റ്റ് […]
Read More

എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം ; ജിദ്ദ, ദുബായ് സർവീസുകൾ റദ്ദാക്കി കൊച്ചി എയർപോർട്ട്

കൊച്ചി: എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനത്തെ തുർടന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടു. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് […]
Read More

പാകിസ്ഥാനിലാകില്ല, ‘സിന്ധ്’ ഇന്ത്യയിലേക്ക് തിരികെ വരുമെന്ന് പ്രതിരോധ മന്ത്രി

കച്ച്: ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും സിന്ധ് ഭാവിയിൽ ഇന്ത്യയിലായേക്കാമെന്ന് സൂചിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സിന്ധി വിഭാഗക്കാരുടെ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് രാജ്നാഥ് സിംഗ് പുതിയ വെളിപ്പെടുത്തൽ. അതിർത്തികൾ മാറാം എന്നും നാളെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാം എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി അദ്ദേഹത്തിന്റെ പുസ്തകത്തിൽ സിന്ധിനെക്കുറിച്ച് പറഞ്ഞത് രാജ്നാഥ് സിംഗ് പരാമർശിച്ചു. ‘എൽ കെ അദ്വാനിയെപ്പോലെയുള്ള സിന്ധികൾ, സിന്ധ് ഇന്ത്യയിൽ നിന്നും വിഭജിച്ച് പോയത് അംഗീകരിച്ചിട്ടില്ല.’ […]
Read More

വെർട്ടിക്കൽ ടേക്ക് ഓഫിനിടെ തീഗോളമായി തേജസ്, പൈലറ്റ് മരിച്ചു

ദുബായ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധ വിമാനം എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ടേക്ക് ഓഫ് ചെയ്തത്. ഒരു പൈലറ്റ് ഉള്ള മാത്രമുള്ള സിംഗിൾ എൻജിൻ, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. 8 മിനിറ്റ് നേരമായിരുന്നു പ്രകടനം. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോൾ ഓവർ ചെയ്‌തെങ്കിലും മൂന്നാമത്തെ ശ്രമത്തിനിടയിൽ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിച്ച് തീഗോളമായി. അതേ സമയം പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]
Read More

ആഴ്ചയിൽ 72 മണിക്കൂർ ജോലി, ഇന്ത്യയിലുള്ളവർ 9-9-6 ഫോർമുല പിന്തുടരണമെന്ന് നാരായണ മൂർത്തി

ന്യൂഡൽഹി: ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാൻ യുവതലമുറ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന തന്റെ പഴയ വാദം വീണ്ടും ഉയർത്തി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇതിനായി അദ്ദേഹം മുന്നോട്ട് വച്ച 9-9-6 എന്ന ഫോർമുലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ ആഴ്ചയിൽ 6 ദിവസവും ജോലി ചെയ്യുന്നതാണ് 9-9-6 എന്ന ഫോർമുല കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ആഴ്ചയിൽ 72 മണിക്കൂർ ജോലി എന്ന […]
Read More