International

ബുര്‍ജ് ഖലീഫയെ തൊട്ട് ഇടിമിന്നല്‍; മനോഹരചിത്രം പകർത്തി ഷെയ്ഖ് ഹംദാന്‍

ദുബായ്: യുഎഇയില്‍ പെയ്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും ഇടയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മിന്നലേറ്റ വിസ്മയകരമായ ദൃശ്യം പുറത്ത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ അപൂര്‍വ ദൃശ്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ആകാശത്തുനിന്നുള്ള മിന്നല്‍ പിണര്‍ ബുര്‍ജ് ഖലീഫയുടെ മുകള്‍ഭാഗത്ത് വന്നിടിക്കുന്നതും പിന്നീട് കെട്ടിടത്തിലൂടെ പടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘പ്രകൃതിയുടെ ശക്തി’ (Nature’s Power) എന്ന അടിക്കുറിപ്പോടെയാണ് […]
Read More

സിഡ്നി ബീച്ച് വെടി വെപ്പ് പ്രതി ഹൈദരാബാദുകാരൻ

സിഡ്‌നി: 15 പേരുടെ മരണത്തിനിടയായ സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്‌പ്പ് കേസിൽ പ്രതിയായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. 1998 നവംബറിൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയയാളാണ് സാജിദ് അക്രം. ഹൈദരാബാദിൽ നിന്നാണ് ഇയാൾ ബികോം പാസായത്. പിന്നീട് ഓസ്‌ട്രേലിയയിലെത്തിയ ശേഷം യൂറോപ്യൻ വംശജ വെനേര ഗ്രോസോയെ വിവാഹം ചെയ്‌ത് സ്ഥിരതാമസമായി. ഇവർ‌ക്ക് രണ്ട് മക്കളുണ്ട്. ഇതിലൊരാളാണ് മറ്റൊരു പ്രതിയായ നവീദ് അക്രം (24). ഇയാൾ ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. അതിനാൽ ഓസ്‌ട്രേലിയൻ പൗരനാണ്. 15 പേരാണ് വെടിവയ്‌പ്പിൽ […]
Read More

ബാങ്കോക്കിൽ നിന്ന് പറന്നെത്തി എം.എ യൂസുഫലി; പഞ്ചായത്തിൽ വോട്ട് ചെയ്യാൻ

തൃശ്ശൂർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് ചെയ്യാൻ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സുഫ​ലി എത്തിയത് ബാ​ങ്കോ​ക്കി​ൽ നിന്ന്. ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ടെ​യിലാണ് ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. ബാ​ങ്കോ​ക്കി​ൽ ലു​ലു​വി​ന്‍റെ പു​തി​യ ഭ​ക്ഷ്യ​സം​സ്ക​ര​ണ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൻ്റെ തിരക്കുകൾ മാറ്റിവെച്ചാണ് ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ൽ എം.​എ.യൂ​സുഫ​ലി പറന്നിറങ്ങിയത്.ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ട്ടി​ക​യി​ലെ​ത്തി. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്താ​യ എം​എ​ൽ​പി സ്കൂ​ളി​ൽ വൈ​കി​ട്ടോ​ടെ […]
Read More

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി; മാർ റാഫേൽ തട്ടിൽ ആദ്യ പാത്രിയാർക്കീസാകും

കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് ആദ്യമായി പാത്രിയാര്‍ക്കല്‍ പദവി നല്‍കാനൊരുങ്ങി വത്തിക്കാന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പാത്രിയാര്‍ക്കീസ് ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി ഈ മാസം 15 ന് വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തും. പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ക്രിസ്മസിന് മുമ്പ് പാത്രിയാര്‍ക്കീസ് പദവി നല്‍കുന്നത് […]
Read More

മെസി ശനിയാഴ്ച ഇന്ത്യയിൽ; ഹൈദരാബാദിലും ഡൽഹിയിലും മാച്ച്

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിൽ. കേരളത്തിലെത്തില്ലെങ്കിലും അദ്ദേഹം ഹൈദരാബാദിലും ഡൽഹിയിലും ബൂട്ടണിയും. ശനിയാഴ്ച പുലർച്ചെ 1.30ന് കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്തതിനാൽ കൊൽക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന മെസി വെർച്വലായി അനാവരണം ചെയ്യും. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് […]
Read More

നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി, ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കുമെന്ന്‌ മന്ത്രി

ന്യൂഡൽഹി ∙ ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും റാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – റാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. […]
Read More

റഷ്യൻ പ്രസിഡൻ്റ് പുടിന്‍ ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. 23ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയിരിക്കുന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. 2021ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ […]
Read More

ഇമ്രാൻ ഖാൻ ആറാഴ്ചയായി മരണസെല്ലിൽ, ജീവിച്ചിരിക്കുന്നു എന്നതിന് ഒരുതെളിവുമില്ല’

കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു. ‘പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും […]
Read More

മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പിൽ അഫ്ഗാൻ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കൻ സംവിധാനം പൂർണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ടെക്നോളജിയിൽ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകർക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്താവന നടത്തി. […]
Read More

റഫാൽ യുദ്ധവിമാനം ഇന്ത്യയിൽ തന്നെ നിർമിക്കാം; കൂടുതൽ ഓർഡർ വേണമെന്ന് സഫ്രാൻ, ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് മോദി

ഹൈദരാബാദ്: കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് സഫ്രാൻ. റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read More