Kerala

”സുരക്ഷാവീഴ്ചയില്ലെങ്കിൽ പ്രതി ജയിൽ ചാടില്ലല്ലോ” സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്നും സുരക്ഷാവീഴ്ചയില്ലെങ്കിൽ പ്രതി ചാടില്ലല്ലോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗോവിന്ദൻ പറഞ്ഞു. ചാടിയിട്ടുണ്ടെങ്കിൽ വീഴ്ച പറ്റിയിട്ടുണ്ട് എന്നല്ലേ അർഥം. പിടിച്ചതുകൊണ്ട് അത്രയേ ഉള്ളൂ എന്നു കണക്കാക്കാം. വീഴ്ചകൾ പലപ്പോഴും സംഭവിക്കും. ഇനിയും സംഭവിക്കാം. അത് ജാഗ്രതയോടെ കൈകാര്യം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.      
Read More

”കേരളത്തിൽ നിന്നുള്ള ഏലക്ക, കുരുമുളക്, പട്ട, ഇഞ്ചി” ലണ്ടനിൽ ആസാം ചായ കുടിച്ച് മോദി

ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കി തന്റെ യുകെ സന്ദർശനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം ഔദ്യോഗിക തിരക്കുകൾക്കും ചർച്ചകൾക്കുമിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ചായ കുടിക്കുന്ന വീഡിയോ വൈറൽ. സ്റ്റാർമറുമൊത്തുള്ള ചായകുടിയെ ‘ചായ് പെ ചർച്ച’ എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. എക്സിൽ മോദി പങ്കുവച്ച ചായകുടിയുടെ വീഡിയോയിൽ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. സ്റ്റാർമർക്കൊപ്പം നടന്ന് ചായകുടിക്കാൻ എത്തുകയാണ് പ്രധാനമന്ത്രി. ഇവിടെ ചായ […]
Read More

സ്‌കൂൾ സമയമാറ്റം നടപ്പാക്കും, തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. സമയമാറ്റവുമായി ബന്ധപ്പെട്ട് ചില പരാതികളും പ്രതിിഷേധങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചത്. എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സർക്കാർ യോഗത്തിൽ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനം സ്വാഗതം ചെയ്തു. ചിലർ വ്യത്യസ്ത അഭിപ്രായം […]
Read More

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിൽ ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരയോഗം വിളിച്ചു.  നാളെ രാവിലെ 11 മണിക്കാണ് യോഗം. സുരക്ഷാ വീഴ്ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം, ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ചർച്ചയാകും. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ […]
Read More

ഗുരുവായൂർ ലക്ഷ്യമാക്കി ഗോവിന്ദസ്വാമി ജയിൽ അഴികൾ മുറിക്കാൻ ഒന്നരമാസം

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിൽനിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമി ഇതിനായി ഒന്നരമാസത്തെ ആസൂത്രണം നടത്തിയെന്ന് പ്രാഥമിക മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നരമാസത്തോളം സമയമെടുത്തുവെന്ന് പ്രതി പറഞ്ഞു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചതായും മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. ജയിൽ ചാടിയശേഷം ഗുരുവായൂരിലെത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാൾ […]
Read More

കമൽ ഹാസൻ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം (എം.എൻ.എം) നേതാവുമായ കമൽ ഹാസൻ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. എം.പിയായത് കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി വിലയിരുത്തുന്നു. ഡി.എം.കെ സഖ്യമാണ് കമൽഹാസനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പിന്തുണ നൽകിയാൽ രാജ്യസഭ എം.പി സ്ഥാനം നൽകാമെന്ന് ഡി.എം.കെ കമൽ ഹാസന് വാഗ്ദാനം നൽകിയിരുന്നു. ആദ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കമൽഹാസൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്തുണ […]
Read More

ജനസഹസ്രങ്ങൾക്ക് പാർട്ടിക്ക് നന്ദി നെഞ്ചുതൊടും കുറിപ്പുമായി വി.എസിന്റെ മകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകൻ വി എ അരുൺകുമാർ. ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുു. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നുവെന്ന് അരുൺകുമാർ കുറിപ്പിൽ പറഞ്ഞു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ […]
Read More

‘അമ്മ’ താരസംഘടന;  ജഗദീഷും ശ്വേതാമേനോനും മത്സരിക്കും

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരില്ലെന്നുറപ്പായ സാഹചര്യത്തിൽ ശ്വേതാ മേനോനും ജഗദീഷും രവീന്ദ്രനും ആ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ജഗദീഷ് താരങ്ങളിൽ നിന്ന് പിന്തുണ തേടിയതായി അറിയുന്നു. വരമുണ്ട്. ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് വ്യാഴാഴ്ച. മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് […]
Read More

ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചു; തീക്കൊളുത്തിയ യുവതി മരിച്ചു

ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചതിൽ മനംനൊന്ത് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.തമിഴ്‌നാട് രാമനാഥപുരം സ്വദേശി രഞ്ജിതയാണ് (32) മരിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഭർത്താവിന്റെ കുടുംബം ഉപദ്രവിച്ചെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയിൽ പറഞ്ഞു. 70ശതമാനത്തിലേറെ പൊളളലേറ്റ രഞ്ജിത മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവിന്റെ കുടുംബത്തിനെതിരെയും ഭർതൃപിതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി വീഡിയോയിൽ ഉന്നയിച്ചത്. ‘എന്റെ ഭർത്താവിന്റെ അച്ഛൻ കെട്ടിപ്പിടിച്ചു, ഉപദ്രവിക്കാൻ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി’- […]
Read More

സ്‌കൂളുകളിൽ ശബ്ദം പകർത്തുന്ന സിസിടിവി വേണമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: അഫിലിയേറ്റഡ് സ്‌കൂളുകളിൽ ദൃശ്യത്തിനൊപ്പം ശബ്ദവും പകർത്താൻ കഴിയുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ നിർദേശം. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷ പാലിക്കുന്നതിനാണ് ഈ നടപടിയെന്നാണ് നിർദ്ദേശം. വഴികൾ, ഇടനാഴികൾ, ലോബികൾ, പടിക്കെട്ടുകൾ, ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറികൾ, കാന്റീൻ, സ്റ്റോർമുറി, മൈതാനം, മറ്റു പൊതുവിടങ്ങൾ എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറകൾ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കുകയും വേണം. കാമറയിലുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സൂക്ഷിക്കണം. ആവശ്യമെങ്കിൽ അധികൃതർക്ക് ഇത പരിശോധിക്കാം. അഫിലിയേഷൻ തുടരാൻ സ്‌കൂളുകൾ ഈ നിർദേശം പാലിച്ചിരിക്കണമെന്നും […]
Read More