Kerala

മകനും മരുമകളും വീടു പൂട്ടി പോയി, അവസാനയാത്രയിലും അനാഥനായി തോമസ്

അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസിനാണ് അവസാന യാത്രയിലും കരുണ ലഭിക്കാതെ പോയത്. മകന്റെയും ഭാര്യയുടെയും ഉപദ്രവം കാരണം രണ്ടു അനാഥാലയങ്ങളിലായിട്ടായിരുന്നു തോമസും ഭാര്യ റോസ്‌ലിയും കഴിഞ്ഞിരുന്നത്. പനി ബാധിച്ച് ഇന്നലെ പുലർച്ചെ മണലൂർ സാൻജോസ് കെയർഹോമിലായിരുന്നു തോമസിന്റെ മരണം. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ അന്ത്യനിദ്ര നൽകാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നു. അച്ഛന്റെ മൃതദേഹം […]
Read More

ജനമഹാസമുദ്രം സാക്ഷി; വിപ്ലവനായകൻ ഇനി ജ്വലിക്കുന്ന ഓർമ്മ

പെരുമഴയിലും മാറി നിൽക്കാതെ ജനമഹാസമുദ്രത്തെ സാക്ഷിയാക്കി പുന്നപ്രയിൽ നിന്നും ഉദിച്ചുയർന്ന കേരളത്തിന്റെ സമരനായകൻ ഇനി ജ്വലിക്കുന്ന ഓർമ്മ. പുന്നപ്രയിലെചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. ജനലക്ഷങ്ങൾ മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ യാത്രയാക്കി. ബാർട്ടൺഹില്ലിലെ മകന്റെ വീട്ടിലും പിന്നീട് ദർബാർ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷമായിരുന്നു ചൊവ്വാഴ്ച 2.30-ഓടെ വിലാപയാത്രയായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിൽ ഏറെവൈകി ബുധനാഴ്ച ഉച്ചയോടെയാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വഴിനീളെയുള്ള അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ […]
Read More

ഹൃദയതാരകമേ വി.എസ്സേ… യാത്രാമൊഴിയേകി കേരളം

ആലപ്പുഴ: വിഎസ് എന്ന വിപ്ലവനായകന് കേരളം വിടചൊല്ലി. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാൻ അലകടൽ പോലെ ജനം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദർശനം പൂർത്തിയാക്കാനായത്. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്‌കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ […]
Read More

വരുമാനം കോടികൾ; പൂജ ഖേദ്കറിന്റെ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് റദാക്കി

മുൻ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജ ഖേദ്കറിന്റെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നാസിക് ഡിവിഷണൽ കമീഷണർ റദ്ദാക്കി. വ്യാജ രേഖകൾ ഉപയോഗിച്ചാണ് പൂജ ഐ.എ.എസ് നേടിയതെന്ന ആരോപണം വലിയവിവാദമുണ്ടാക്കിയിരുന്നു. വ്യാജ ഒ.ബി.സി. സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കർ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പൂജ ഖേദ്കറിന്റെ അപേക്ഷ നാസിക് ഡിവിഷണൽ കമീഷണർ തള്ളിയിരുന്നു. അപേക്ഷ തള്ളിയതിനെതിരെ ഖേദ്കർ അപ്പീൽ നൽകിയിരുന്നു. ഈ അപ്പലീൽ വൈകാതെ […]
Read More

എന്റെ പൊന്നേ…പവന് 75040 രൂപ! ഗ്രാമിന് 9380 രൂപ

സ്വർണവില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി, പവന് 75040 രൂപ! ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചാണ് യഥാക്രമം 9380 രൂപയും 75040 രൂപയുമായി ഇന്നത്തെ സ്വർണ വില ഉയർന്നത്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ റെക്കോർഡ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലായി. കഴിഞ്ഞമാസം 14ാം തീയതി ആയാണ്‌ ഗ്രാമിന് 9320 രൂപയും പവന് 74560 […]
Read More

കീടനാശിനി ഉപയോഗിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെൺമക്കളും മരിച്ചു, അമ്മയും മറ്റു രണ്ടുമക്കളും ഗുരുതരാവസ്ഥയിൽ

വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി ഒഴിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയും മറ്റു രണ്ടുമക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. കർഷകനായ രമേഷ് രണ്ടേക്കറിൽ പരുത്തിയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിളകളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കൾ രാത്രി കുടുംബാംഗങ്ങൾ […]
Read More

പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്

പിറന്നനാട്ടിൽ പ്രിയസഖാവിന് അന്ത്യയാത്ര. പോരാട്ടജീവിതത്തിന്റെ തന്നെ ഭാഗമായ ജില്ലയുടെ വിവിധ വഴികളിലൂടെ വി.എസ്സ് കടന്നു പോകുമ്പോൾ പതിനായിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളുമായി കാത്തു നിന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു […]
Read More

അവസാനയാത്രയിൽ അലകടലോളം മനുഷ്യർ ”കണ്ണേ കരളേ വി. എസ്സേ

അവസാനയാത്രയിൽ വി.എസ്സിന അന്ത്യാഭിവാദ്യമർപ്പിക്കാൻ അലകടലോളം മനുഷ്യർ. തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴയിലേക്കുളള യാത്ര തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടം പുഷ്പങ്ങളുമായി കാത്തു നിന്നുമാണുള്ളത്. ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് […]
Read More

അമ്മ യാത്രയാകുന്നതിന് മുമ്പ്; കുഞ്ഞുകൃശിവിന്റെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകൻ കൃശിവ് രാജിന്റെ (കണ്ണൻ) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അർധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയിൽ കാമറ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും […]
Read More

അവസാനമായി വി.എസിനെ കാണാൻ ആയിരങ്ങൾ; ഭൗതികദേഹം ദർബാർ ഹാളിൽ

അവസാന യാത്ര പറയുന്നതിനായി വി. എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തെത്തി. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷം നീണ്ട 14 വർഷങ്ങൾക്ക് ശേഷം. വി. എസിനെ ഹൃദയത്തിലേറ്റിയ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്‌കരിക്കും. […]
Read More