Kerala

ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി.

ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ […]
Read More

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22ന് ആരംഭിക്കും; വിവിധ കാർഡുകാരുടെ വിതരണ തിയതി അറിയാം.

 മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തിയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് […]
Read More

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാൾ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.ബഹ്‌റൈനിൽ നിന്നാണ് സാദിഖ് സ്വർണ്ണവുമായി എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സാദിഖിനെ റിമാൻഡ് ചെയ്തു.
Read More
ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍ BMC News Live

ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നു’; വി ഡി സതീശന്‍

ലോകായുക്തയുടെ പല്ലും നഖവും ഊരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ബില്‍ എതിര്‍ക്കേണ്ടത് തന്നെയാണ്. അത്തരത്തിലുള്ള നിയമം പാസാകാന്‍ പാടില്ല. ഭേദഗതി നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ലോകായുക്തയില്‍ കേസ് ഉണ്ട്. വിധി എതിരാകുമെന്ന് പേടിച്ചാണ് ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമിക്കുന്നത്. ലോകായുക്ത ഭേദഗതി ബില്‍ പ്രതിപക്ഷം എതിര്‍ക്കും. എന്നാല്‍ മന്ത്രിസഭയില്‍ എതിര്‍ത്ത സിപിഐ നിയമസഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് […]
Read More

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ. 

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ! BMC News Portal BMC News Live- Facebook and YouTube
Read More