Kerala

”കുഞ്ഞിന്റെ മുന്നിൽ ഇരുന്ന് കള്ളു കുടിക്കും, പിരിയാമെന്ന് പറയുമ്പോൾ ആവർത്തിക്കില്ലെന്ന് കരയും”

കൊല്ലം: ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൽ നിന്നും നേരിട്ടത് കൊടു ക്രൂരത. കൊല്ലം സ്വദേശി അതുല്യയാണ് മരിച്ചത്. ഭർത്താവ് മദ്യത്തിനടിമയായിരുന്നുവെന്നും മദ്യപിച്ചുകഴിഞ്ഞാൽ അസാധാരണമായിട്ടാണ് പെരുമാറിയിരുന്നതെന്നും വ്യക്തമാക്കുന്ന ശബ്ദരേഖ അതുല്യ സുഹൃത്തിന് അയച്ചിരുന്നു. ബന്്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ഇനിയാവർത്തിക്കില്ലെന്ന് പറയുന്ന സതീഷ് പിന്നീട് വൈകാരികമായി സംസാരിച്ച് അതുല്യയെ സമാധാനിപ്പിക്കുകയായിരുന്നു പതിവ്. ‘അയാൾ കള്ളുകുടി നിർത്താൻ പോകുന്നില്ല. നിർത്തുവായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. കുഞ്ഞിന്റെ അടുത്ത് കുറച്ച് സമയം ചെലവഴിക്കുകയോ കളിപ്പിക്കുകയോ ഒന്നും ചെയ്യില്ല. അയാൾക്ക് അതൊന്നും അറിയില്ല. കുഞ്ഞുങ്ങളെ […]
Read More

കുഞ്ഞുമായി പുഴയിൽ ചാടി; അമ്മയുടെ മൃതദേഹം കിട്ടി തെരച്ചിൽ തുടരുന്നു

മൂന്നുവയസുള്ള പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി എം വി റീമയാണ് (30) മരിച്ചത്. മൂന്ന് വയസുകാരനായ മകനായി തെരച്ചിൽ തുടരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.സ്‌കൂട്ടറിൽ മകനുമായി പാലത്തിനടുത്തെത്തി. ശേഷം സ്‌കൂട്ടർ പാലത്തിൽ ഉപേക്ഷിച്ച ശേഷം പുഴയിൽ ചാടുകയായിരുന്നു എന്നാണ് സൂചന. രാവിലെ യുവതിയേയും കുഞ്ഞിനെയും കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലത്തിന് മുകളിൽ സ്‌കൂട്ടർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നറിയുന്നു.  
Read More

പിറന്നാൾ ദിനത്തിൽ അതുല്യ മരണം തിരഞ്ഞെടുത്തു, സഹിച്ചത് ക്രൂരപീഡനം, നിലവിളിയുടെ വീഡിയോ പുറത്ത്

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ (30) നേരിട്ടത് ഭർത്താവിന്റെ ക്രൂരപീഡനം. അതുല്യ നേരത്തെ കുടുംബത്തിന് അയച്ച് വീഡിയോയും ചിത്രങ്ങളുമാണ് പുറത്തായത്. മദ്യപിച്ച ശേഷമുള്ള ഭർത്താവിന്റെ പെരുമാറ്റവും പീഡനവും വ്യക്തമാകുന്ന വീഡിയോയാണ് പുറത്തുവന്നത് ഭർത്താവിന്റെ കൊടുംക്രൂരത വീഡിയോയിൽ കാണാം. സതീഷ് കസേര കൊണ്ട് അതുല്യയെ അടിക്കാൻ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. സതീഷ് ബഹളം വയ്ക്കുന്നതിന്റെയും അതുല്യ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. സതീഷിന്റെ ആക്രമണത്തിൽ ശരീരത്തിൽ പരിക്കേറ്റ പാടുകൾ അതുല്യ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയിരുന്നു. ഫ്‌ളാറ്റിന്റെ […]
Read More

‘ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല’; ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനത്തിൽ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്. 1997ൽ താൻ എഴുതിയതാണ് ഇപ്പോഴും എഴുതിയത്. സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, […]
Read More

കുറ്റപത്രം റദ്ദാക്കണമെന്ന് പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്

  എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കേസിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ പറഞ്ഞു. എഡിഎം കുറ്റസമ്മതം നടത്തിയതായി കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി.പി.ദിവ്യ വേട്ടയാടപ്പെടുകയാണ്. വ്യക്തിതാൽപര്യവും രാഷ്ട്രീയ താൽപര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ. കുറ്റപത്രം റദ്ദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിയെന്നതിന് നേരിട്ടുള്ള തെളിവ് കുറ്റപത്രത്തിലില്ല. എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി […]
Read More

ആക്ഷൻ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്, വിദേശത്ത് ചികിത്സ

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ബോളിവുഡ് താരം ഷരൂഖ് ഖാൻ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയി. മുംബയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ കഠിനമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്ന തിനിടെയായിരുന്നു സൂപ്പർസ്റ്റാറിന് പരിക്കേറ്റത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. പരിക്കിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും അമേരിക്കയിലാണ് ചികിത്സയെന്ന് അറിയുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും പേശികൾക്ക് ബുദ്ധിമുട്ടുണ്ട്. ഒരു മാസമെങ്കിലും പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുനരാരംഭിച്ചേക്കും. ചിത്രത്തിൽ അഭിഷേക് ബച്ചൻ, റാണി […]
Read More

ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി

ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി. ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 15-കാരിയായ പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ കണ്ടെത്തിയില്ല. പെൺകുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സ്ത്രീ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ എക്‌സിൽ കുറിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടാനും കർശന നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്,’ ഉപമുഖ്യമന്ത്രി അറിയിച്ചു. ഒഡീഷയിൽ […]
Read More

അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന

അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്ത യുഎസ് മാധ്യമം ‘വാൾ സ്ട്രീറ്റ് ജേണലി’നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്ഐപി). എയർ ഇന്ത്യ. അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന റിപ്പോർട്ടുകൾക്കെതിരെയാണ് നടപടി. ഈ റിപ്പോർട്ടിൽ കാരണമെന്ന തെളിവൊന്നുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. പ്രത്യേക ഉദ്ദേശംവെച്ചുള്ളതും സ്ഥിരീകരണമില്ലാത്തതുമായ വാർത്ത പ്രസിദ്ധീകരിച്ച ഈ മാധ്യമ സ്ഥാപനങ്ങൾ ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്ഐപി ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം […]
Read More

മിഥുനെ അവസാനമായി കണ്ട് അമ്മ; കണ്ണീർ അടക്കാനാവാത്ത നോവ്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കണ്ട് അമ്മ. നിയന്ത്രണം വിട്ടു കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. തേവലക്കര സ്‌കൂളിൽ രാവിലെ മുതൽ ഉച്ചവരെ പൊതുദർശനത്തിന് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തുടർന്ന് ഉച്ചയോടെ സ്‌കൂളിൽനിന്ന് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. യാത്രാമധ്യേ വഴിനീളെ മിഥുനെ ഒരുനോക്ക് കാണാൻ നിരവധി ആളുകൾ കാത്തുനിന്നിരുന്നു. വീട്ടിലും നിരവധി ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. വൈകീട്ട് […]
Read More

ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്,രക്ഷപ്പെടാൻ ശ്രമിച്ച ശിവനാരായൺ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യ്തു

പ്ലാറ്റ്‌ഫോമിൽ വച്ച് വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചുതള്ളിയിട്ട് കൊന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ദിവ സ്റ്റേഷനിലായിരുന്നു സംഭവം. 39 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജൻ ശിവനാരായൺ സിങ് അറസ്റ്റിലായി. യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ശിവനാരായൺ സിങ്ങും യുവതിയും പ്ലാറ്റ്ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റമുണ്ടാകുകയും യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. യുവതി തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ഓടി […]
Read More