Kerala

മുഖ്യമന്ത്രി x പ്രതിപക്ഷ നേതാവ്; സംവാദം ഫെയ്സ്ബുക്കിലൂടെ മാത്രമെന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചത് ഫെയ്സ്ബുക്കിലൂടെയുള്ള സംവാദത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിന് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും അങ്ങനെയെങ്കിൽ ആ സംവാദം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലവും സമയവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ എന്ന് സതീശൻ പിന്നാലെ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിനായി താൻ എത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read More

കന്നിവോട്ട് ചെയ്യുന്നവർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ആദ്യത്തെ വോട്ട്‌ മധുരത്തോടെയാവാം. തിരഞ്ഞെടുപ്പിൽ ആദ്യത്തെ തവണ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഹൽവ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നത്. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നത്‌ പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടർമാർക്ക് ഹൽവ നൽകുന്നത്. ഇതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിങ് ബൂത്തിൽ വിതരണം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരാണ്‌ തീരുമാനിക്കുന്നത്. […]
Read More

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവുകൾ പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി കുഞ്ഞികൃഷ്‌ണൻ പുറത്തുവിട്ടു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളാണ് വി കുഞ്ഞികൃഷ്‌ണൻ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ കുറിച്ചു. പണം ഭവന നിർമാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. ഈ തെളിവുകൾ […]
Read More

തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം; രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് അദ്ദേഹം ഇന്ന് വോട്ടഭ്യർത്ഥിക്കുന്നത്. രാവിലെ 11.45-ഓടെ ഹെലികോപ്റ്റർ മാർഗം അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിലിറങ്ങുന്ന അദ്ദേഹം, ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർടിസി ജം​​ഗ്ഷനിൽ നടക്കുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രചാരണത്തിന് തുടക്കം കുറിക്കും. അടൂരിലെ പരിപാടിക്ക് ശേഷം റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് പഴയ ബസ് സ്റ്റാൻഡിൽ […]
Read More

സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ മോദിക്ക് എന്ത് അവകാശം? മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മോദി രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ രാഹുൽ തിരിച്ചടിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ അതിക്രമങ്ങൾക്കെതിരെ പരാതിപ്പെട്ടപ്പോൾ പ്രതിയായ ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച ആളാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ പരിഹസിച്ചു. അന്ന് രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ ഇന്ത്യ മറക്കില്ലെന്നും അദ്ദേഹം […]
Read More

കുരുത്തോലകളുമായി ഓശാനപ്പെരുന്നാൾ ആഘോഷം; പീഡാനുഭവ വാരത്തിന് തുടക്കമായി

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മകളുമായി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ്മ പുതുക്കുന്ന അവസരമാണിത്‌. യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിൻ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തിയിരുന്നു. തലസ്ഥാനത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളി​റ്റൻ കത്തീഡ്രലിൽ […]
Read More

അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി, വീഴ്ച പാടില്ല; നേതാക്കളോട് എം.വി ഗോവിന്ദൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുത്ത അദ്ദേഹം ഇക്കാര്യത്തിൽ നേതാക്കൾക്ക്‌ കർശനനിർദ്ദേശം നൽകി. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാട്‌ വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടിയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത […]
Read More

പി.​കെ. ശ​ശി വ​ഞ്ചകനെന്ന് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ ചെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി.​കെ. ശ​ശി വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ര​ളം ത​ക​ര​ണം എ​ന്നു​മു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ള​നി​ല​മാ​ണ്. കേ​ര​ള​ത്തി​ന് ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും […]
Read More

സുധാകരൻ വിശ്വസ്തനെന്ന് രാഹുൽ ഗാന്ധി; ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സന്ദർശിച്ച് കെ. സുധാകരൻ എംപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇരുവരെയും കാണാൻ എത്തിയത്‌. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടെയുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കെ. സുധാകരനെയും കുടുംബത്തെയും സന്ദർശിച്ചുവെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചെന്നും ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും […]
Read More

അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ

പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കോടതിയും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കൾക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് […]
Read More