Kerala

സി.പി.ഐ നേതാവ് എ. മുസ്തഫയും ബി.എൻ. ഹസ്കറും ആർഎസ്പിയിൽ ചേർന്നു

കൊല്ലം: കൊല്ലത്തെ രണ്ട് പ്രമുഖ എൽ.ഡി.എഫ്. നേതാക്കൾകൂടി യു.ഡി.എഫിലെത്തി. ഇടത് നിരീക്ഷകൻ എന്നനിലയിൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്ന സി.പി.എമ്മിലെ ബി.എൻ. ഹസ്കർ, ജില്ലയിലെ മുതിർന്ന സി.പി.ഐ. നേതാവ് എ. മുസ്തഫ എന്നിവരാണ് ആർ.എസ്.പി.യിൽ ചേർന്നത്. ചവറയിൽ നടന്ന ബേബിജോൺ അനുസ്മരണ സമ്മേളനത്തിൽ ഇരുവരും പാർട്ടിയിൽ ചേരുകയായിരുന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ്. പ്രവേശം. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം. […]
Read More

ശബരിമല ദർശനം; ‘ബുക്ക് ചെയ്ത് മുങ്ങുന്നവരെ കണ്ടെത്താൻ നീക്കങ്ങളുമായി ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഹൈക്കോടതി കർശന നടപടികൾ ആലോചിക്കുന്നു. ഇതിനായി നിലവിലുള്ള ബുക്കിംഗ് ഫീസ് ഉയർത്തണമെന്ന് സ്‌പെഷ്യൽ കമ്മിഷണർ കോടതിക്ക് ശുപാർശ നൽകിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം സ്ലോട്ടുകൾ തീർന്നെങ്കിലും, ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിന് എത്തിയിരുന്നില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്താതിരിക്കുന്നത് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുന്നു. നിലവിൽ വെർച്വൽ […]
Read More

ബജറ്റ് പ്രഹസനം;ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും വി​ല​ക്ക​യ​റ്റമുള്ള സം​സ്ഥാ​നം കേ​ര​ളം: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജറ്റ് വെറും ഗിമ്മിക് മാത്രമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന ഖ​ജ​നാ​വു​ള്ള കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​ത്. ബജറ്റ് വെ​റു​മൊ​രു പൊ​ളി​റ്റി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റ് മാ​ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മോ​ശം പ്ലാ​ന്‍ എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ന​ട​ത്തി​യ വ​ര്‍​ഷ​മാ​ണ് ഇ​ത്. വി​ശ്വാ​സ്യ​ത തീ​രെ ഇ​ല്ലാ​ത്ത ബ​ജ​റ്റ് ആ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ മോ​ശം പ​ദ്ധ​തി ചെ​ല​വ് ന​ട​പ്പാ​ക്കി​യ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്. 10 വ​ര്‍​ഷം ചെ​യ്യാ​തി​രു​ന്ന​ത് […]
Read More

അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി

തിരുവനന്തപുരം:റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന് കേരള ബജറ്റ് പ്രഖ്യാപനം.സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകും. 15 കോടി പദ്ധതിക്ക് വകയിരുത്തി. ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾക്ക് 3 കോടി. പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തന സജ്ജമാക്കാൻ- 57.03 കോടി.ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി.സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി എന്നിവയും പ്രഖ്യാപനങ്ങളിൽ പെടുന്നു. .
Read More

കൂടുതൽ പാക്കേജുകളും ആശുപത്രികളും, മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ മെഡിസെപ്പ് 2.0 പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11 ലക്ഷത്തോളം പെൻഷൻകാർക്കും സൗജന്യ മെഡിക്കൽ സേവനം മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 104 വയസുള്ള ആൾവരെ പദ്ധതിയിൽ അംഗമായി സേവനം തേടി. കൂടുതൽ പാക്കേജുകളും കൂടുതൽ ആശുപത്രികളും ചേർത്ത് മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ നടപ്പിൽ വരും. രണ്ടാം ഘട്ടത്തിന് 8,244 രൂപയാണ് വാർഷിക പ്രീമിയം. ശമ്പളത്തിലും പെൻഷനിലും […]
Read More

കേരള ബജറ്റ് 2026; ജനപ്രിയം; അതിവേഗപ്പാത പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി; ജീവനക്കാർക്ക് ക്ഷാമബത്ത

തിരുവനന്തപുരം: റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ വിഹിതം. നാലുഘട്ടങ്ങളിലായി ആർആർടിഎസ് നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് പകരം തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ ആർആർടിഎസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും […]
Read More

സ്വർണം പറക്കുന്നു: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

കൊച്ചി: വ്യാഴാഴ്ച രാവില സ്വർണം കുതിച്ചുയർന്നു. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും ഈ കുതിപ്പ്‌ രേഖപ്പെടുത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് […]
Read More

ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി; സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ നീക്കിവെച്ചു

തിരുവനന്തപുരം: ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി കെ. എൻ. ബാലഗോപാൽ. സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി. ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. […]
Read More

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്’

കോട്ടയം: എൻഎസ്എസ് – എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറിയതിൽ നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയായി തോന്നിയെന്നും അതിനാലാണ് തീരുമാനം മാറ്റിയതെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുകുമാരന്റെ പ്രതികരണം. ‘എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടി നൽകി. പിന്നാലെ തുഷാറും […]
Read More

‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കലെന്ന്‌ സംശയം ആദിത്യയുടെ ഫോൺ തുറക്കാൻ പൊലീസ്

കൊച്ചി: പാറക്കുളത്തിൽ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലുമായിരുന്നോ എന്ന സംശയത്തിൽ പൊലീസ്‌. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ (16) ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ കൊറിയൻ സുഹൃത്ത് എന്ന പേരിൽ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ലോക്ക് ആയിരിക്കുന്ന ആദിത്യയുടെ ഫോൺ […]
Read More