Kerala

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം- വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ‘അഭിനയം’ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ കഴുത്തും കൈയും […]
Read More

വയനാട് ദുരന്തം: കോൺഗ്രസ് ഭവനപദ്ധതിക്ക് രാഹുൽഗാന്ധി ഇന്ന് ശിലയിടും

കൽപ്പറ്റ: വയനാട്ടിലെഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് നടപ്പാക്കുന്ന ഭവനപദ്ധതിക്ക് ഇന്ന് കുന്നമ്പറ്റയിൽ രാഹുൽഗാന്ധി ശിലയിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ എം.പി, പ്രിയങ്കാഗാന്ധി എം.പി, കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് എം എൽ എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ദുരന്തത്തിൽ നഷ്ടമുണ്ടായ 40 കെട്ടിട ഉടമകൾക്ക് ചടങ്ങിൽ അഞ്ചുലക്ഷം വീതം […]
Read More

കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്ക്. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ കെ.എസ്.യു പ്രതിഷേധം. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് […]
Read More

ഇനി കേരളം മാത്രം; കേരള എന്ന പ്രയോഗമില്ല

ന്യൂഡൽഹി: കേരളം ഇനി കേരളയല്ല. ഇവിടം ‘കേരളം” എന്ന് മാത്രം അറിയപ്പെടും. ഭരണഘടനയുടെ ഒന്നാം പട്ടികയിലെ ‘കേരള”യെ ‘കേരളം” എന്നുമാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിലെ ആദ്യമന്ത്രിസഭായോഗത്തിലാണ് ചരിത്ര തീരുമാനം. പേരുമാറ്റത്തിനായി 2024 ജൂൺ ആറിന് കേരള നിയമസഭ പാസാക്കിയ പ്രമേയം പരിഗണിച്ചാണ് നടപടി. നിയമസഭയുടെ അഭിപ്രായം ചേർത്ത് രാഷ്‌ട്രപതിയുടെ അനുമതിയോടെ പേരുമാറ്റ ബിൽ മാർച്ചിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രേഖകളിൽ ‘കേരള” ‘കേരളം” […]
Read More

മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ

പൊന്നാനി: മലപ്പുറം, പത്തനംതിട്ട ടൗണുകൾ ഉൾപ്പെടുത്തി അതിവേഗ റെയിൽപാതയ്ക്ക് (കേരള ഹൈസ്പീഡ് റെയിൽവേ) പുതിയ അലൈൻമെൻ്റ്‌ ഒരുക്കി മെട്രോമാൻ ഇ.ശ്രീധരൻ. 465 കിലോമീറ്റർ പാത 54,500–56,500 കോടി രൂപ ചെലവിൽ നിർമിക്കാമെന്നാണ്‌ കണക്കുക്കൂട്ടൽ. നേരത്തേ 430 കിലോമീറ്ററിന് 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്ന ചെലവ് വിവിധ മാർഗങ്ങളിലൂടെ കുറയ്ക്കാനാകും. വിശദ പദ്ധതിരേഖയ്ക്കു മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസിന്റെ നാലിലൊന്നു ചെലവിൽ അതിവേഗ റെയിൽ യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷയെന്നും […]
Read More

”കൃഷ്‌ണമണികൾ നീക്കുമെന്ന്‌ പറഞ്ഞില്ല” തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതി

തൃശൂർ: ചികിത്സാപിഴവിനെ തുടർന്ന് കൃഷ്ണമണികൾ നീക്കേണ്ടി വന്നെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് തൃക്കൂർ സ്വദേശി സനൂപും മാതാവ് വത്സലയും പരാത നൽകിയത്‌. ശസ്‌ത്രക്രിയ ചെയത്‌ ഡോ. പ്രവീണിനെതിരെയും കുടുംബം കൈക്കൂലി ആരോപണം നടത്തിയിട്ടുണ്ട്. തുടർചികിത്സയ്ക്കായാണ് സനൂപ് ഇവിടെയെത്തിയത്. ‘സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്റെ മുറിയിലേക്ക് കയറിച്ചെന്നപ്പോൾ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ എന്റെ […]
Read More

ട്രെയിൻ തകരാറിലായി; കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Read More

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്‌പാർക്കിലെ വിവരങ്ങൾ ലഭിച്ചെന്ന് ഹെെക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹ‌ർജി പരിഗണിക്കെയാണ് ഹെെക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ […]
Read More

പി.സി. ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാക്കാൻ ബി ജെ പി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ പദവി ഓഫർ ചെയ്തതായി സൂചനകൾ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കാൻ പാർട്ടി നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയതായാണ് വിവരം. മുൻ യു.ഡി.എഫ് ചീഫ് വിപ്പായിരുന്ന പി.സി. ജോർജ് ദീർഘകാലം കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നേതാവാണ്. 2024-ൽ അദ്ദേഹത്തിന്റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് എത്തിയത്. പൂഞ്ഞാറിൽ […]
Read More