Kerala

12-ാം ശമ്പള കമ്മിഷൻ,​ വി.പി.ജോയി ചെയർമാൻ

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ആണ് ചെയർമാൻ. അഡ്വ.എം.രാജഗോപാലൻ നായർ, റിട്ട. അഡിഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങൾ. ധനകാര്യവകുപ്പ് അഡി. സെക്രട്ടറി വി.ആർ.ശോഭയാണ് കമ്മിഷൻ സെക്രട്ടറി. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി. .
Read More

തകര്‍ന്ന് വീണത് പൊളിക്കാനിരുന്ന കെട്ടിടം; വലിയങ്ങാടി അപകടത്തില്‍ മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ നാലായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിനോദ് (55) ആണ് മരിച്ചത്. തിരുവങ്ങൂര്‍ സ്വദേശിയാണ്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് നേരത്തെ മരിച്ച മൂന്ന് പേര്‍. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തി […]
Read More

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യഘട്ടം വീടുകളുടെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചു. ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം മൂന്നിന് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 […]
Read More

​കോഴിക്കോ‌ട്‌ വലിയങ്ങാടിയിൽ കെട്ടിട സ്ലാബ് തകർന്നു വീണു; 3 തൊഴിലാളികൾക്കു ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

കോഴിക്കോട് ∙ ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 2 തൊഴിലാളികൾക്കു പരുക്കേറ്റു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. വിനോദ്, പയ്യോളി സ്വദേശി കോയ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കോയ ബീച്ച് ആശുപത്രിയിലും വിനോദ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ വിനോദിന്റെ നില ഗുരുതരമാണ്. കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള അറുപതു വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ ലോഡ് […]
Read More

സ്‌കൂളിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് തീപിടുത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു തീപിടിത്തം. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി […]
Read More

കരുവന്നൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് സമ്പൂര്‍ണ്ണവിജയം; തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം. 11 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ട് അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് സിപിഐഎമ്മും ബിജെപിയും തമ്മിലായിരുന്നു മത്സരം നടന്നത്. മാടായിക്കോണം ടി കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. സിപിഐഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേട് നടന്നതായി ബാങ്ക് സെക്രട്ടറി […]
Read More

ആലിന്റെ അവയവദാനത്തെ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി; മാതാപിതാക്കൾക്ക് അഭിനന്ദനം

ന്യൂഡൽഹി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്‌കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാക്കില്ല. […]
Read More

രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ട്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഡോക്ടർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണെന്നും ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രമാണെന്നും സമിതി കണ്ടെത്തി. ഉപകരണങ്ങൾ എല്ലാം ഉണ്ടോയെന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നുവെന്നും ഉണ്ടെന്ന മറുപടിക്കുശേഷമാണ് തുന്നൽ ഇട്ടതെന്നും അന്വേഷണ സമിതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് സ്ക്രബ് നഴ്സ് […]
Read More

മലപ്പുറത്ത് എഴുവയസുകാരിയുടെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്ത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷ്യ വിഷബാധയെത്തുടർന്നെന്ന് സംശയം. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ് നൽകി. മറ്റുള്ളവർക്ക് ചികിത്സയും നൽകി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് […]
Read More

സംസ്ഥാനത്ത് എസ്.ഐ. ആർ അന്തിമ വോട്ടർ പട്ടികയായി;2.69 കോടി വോട്ടർമാർ

തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാം. 1.31 കോടി പുരുഷൻമാരും 1.38 കോടി സ്ത്രീകളും പട്ടികയിൽ ഉൾപ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി. ഡിസംബറിൽ പ്രസിദ്ധീകരിച്ച […]
Read More