രോഗിയുടെ വയറ്റിൽ ശസ്‌ത്രക്രിയാ ഉപകരണം ; ഇന്ന് കേസ് കൊടുക്കുമെന്ന് കുടുംബം
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിന് ഇരയായ ഉഷയുടെ ശസ്‌ത്രക്രിയ ഇന്ന് തന്നെ ഉണ്ടായേക്കാമെന്ന് മകൻ ഷിബിൻ. രാവിലെ വിദഗ്‌ദ്ധ ഡോക്‌ടർമാർ എത്തിയതിന് ശേഷമായിരിക്കും എപ്പോഴാണ് ശസ്‌ത്രക്രിയ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ചികിത്സാപ്പിഴവിനെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർക്കെതിരെ നടപടി വേണമെന്നും ഷിബിൻ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായി 2021 മേയ് അഞ്ചിനാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. മുഴ നീക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് നിരന്തരം വയറ് […]









