Kerala

തന്ത്രിയും പുറത്തേക്ക്; രണ്ടുകേസുകളിലും ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ തന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ദേവന്റെ അനുജ്ഞ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ദേവസ്വം ബോർഡിലെ മ​റ്റ് ആരോപണവിധേയർക്കെതിരെ ചുമത്തിയ കു​റ്റമൊന്നും കണ്ഠരര് രാജീവരർക്കെതിരെയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 41 […]
Read More

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടിയുടെ മരണം ; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാണ് മ​രി​ച്ച​ത്. മരണകാരണം ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​റീ​ന അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ന് […]
Read More

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരുമടക്കം തീ നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. ആറ് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തുണ്ട്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജീവനക്കാരോ ജനങ്ങളോ കെട്ടിടത്തിൽ കുടുങ്ങിക്കിടപ്പില്ല എന്നാണ് വിവരം. 2023 ഏപ്രിലിലും ജയലക്ഷ്‌മി സിൽക്ക്‌സിൽ തീപിടിത്തമുണ്ടായിരുന്നു.
Read More

തൊണ്ടിമുതൽ തിരിമറിക്കേസ് ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിൻ്റെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് ശിക്ഷ മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് വരുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയ കേസിൽ ആന്റണി […]
Read More

അയ്യപ്പസംഗമം: വീഴ്ച സമ്മതിച്ച് ബോർഡ്; പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോർഡ് പിൻവലിക്കുകയും റിപ്പോർട്ട് ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഓ‍ഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും റിപ്പോർട്ടിൽ കൂടുതൽ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപുണ്ടായിരുന്ന അവ്യക്തതകൾ നീക്കി പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം. ഓഡിറ്റ് റിപ്പോർട്ടിലെ പല […]
Read More

മറ്റന്നാൾ വിദേശത്ത് പോകാനിരുന്ന യുവാവ് ബൈക്ക്‌ റോഡരികിലെ കുഴിയിൽ വീണ് മരിച്ചു

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്. അപകടം നടന്ന ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപു കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ […]
Read More

ഹോട്ടലിൽ നിന്ന് മീൻ കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു

കൊല്ലം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്‌മാക്ക് എന്ന ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചിരുന്നു. മീൻ വിഭവമാണ് ഇവർ കഴിച്ചതെന്നാണ് വിവരം. നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം […]
Read More

നാളെ കോട്ടയത്തെ കോൺഗ്രസ് പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥി

കോട്ടയം: ​​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ദമി​ ​മു​ൻ​ ​ചെ​യ​ർ​മാ​നും നടനുമായ പ്രേം​കു​മാ​ർ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായുള്ള പോസ്റ്റർ പുറത്തിറങ്ങി. നാളെ കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുന്നത്. വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയാണ് ഉദ്ഘാടകൻ. വിഷയത്തിൽ പ്രേംകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘​നാ​ളെ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​ഇ​ന്നെ​നി​ക്ക് ​പ​റ​യാ​നാ​കി​ല്ല​ എ​ന്നാ​യി​രു​ന്നു​ ​പ്രേം​കു​മാ​ർ നേരത്തെ​ ​പ്ര​തി​ക​രിച്ചത്.​ ​ഒ​രു​ […]
Read More

ന്യൂന മർദ്ദം; കേരളത്തിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടതിനാൽ രണ്ട് ദിവസത്തിനുള്ളിൽ മഴക്ക് സാധ്യത. ന്യൂനമര്‍ദം ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കേരളത്തിൽ ന്യുന മർദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കൻകാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ-തെക്കൻ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം തെക്കന്‍ ശ്രീലങ്കയില്‍ […]
Read More

ഊബറിനെ മൂന്ന് ദിവസം ബഹിഷ്കരിക്കും; കേരളത്തിൽ ഓൺലൈൻ ടാക്സി-ഗിഗ് പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം പണിമുടക്കും. ടാക്സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും. മിനിമം ടാക്‌സി നിരക്ക് നടപ്പാക്കുക, പ്രതിദിന സബ്‌സ്‌ക്രിപ്ഷന്‍ തുക (165) കുറയ്കുക, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ […]
Read More