Kerala

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത;പോസ്റ്റുമോർട്ടം ഇന്ന്

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻസർ ചിന്നു പാപ്പുവിനെ ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. തിങ്കളാഴ്ച ​ഉ​ച്ച​യോ​ടെ ​ന​ഗ​ര​ത്തി​ന് ​സമീപത്തെ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ രണ്ട്​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഫോ​ളോ​വേ​ഴ്സ് ​ഉ​ണ്ട്.​ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ […]
Read More

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ. ശ്രീലേഖ ഇല്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ […]
Read More

‘അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി’

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി. നടന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ, കോളുകൾക്കു ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വഴുതക്കാട് വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും പൊലീസിനെ ന്യായീകരിച്ചും റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച്. മ്യൂസിയം […]
Read More

പണം വാങ്ങിയെന്ന് സമ്മതിച്ച് ആന്റോ ആന്റണി; രാജു തന്നത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ടു കോടി വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജുവിന്റെ ആരോപണത്തിൽ പ്രതികരിച്ച് പത്തനംതിട്ട എം പി ആന്റോ ആന്റണി. രാജു യുഡിഎഫ് നേതാവായിരുന്ന തിരഞ്ഞെടുപ്പ് സമയത്ത് പണം വാങ്ങിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘രാജു എന്നെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരിച്ചുകൊടുത്തു. രണ്ടുകോടിയെക്കുറിച്ച് എനിക്കറിയില്ല. ഇടതുമുന്നണിയുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം […]
Read More

സർക്കാർ ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ചുദിവസം മാത്രം ജോലി; അംഗീകരിച്ച് സർവിസ് സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തിന് അംഗീകരിച്ച് സർവീസ് സംഘടനകളുടെ അംഗീകാരം. പ്രവ‌ൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് സംഘടനകൾ അഭിപ്രായം വ്യക്തമാക്കിയത്. സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയത്. നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. […]
Read More

കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലരാണ് മൊഴിമാറ്റിയത്: ഭാവന

കൊച്ചി:കൂടെ നിൽക്കുമെന്ന് കരുതിയ ചിലരാണ് കേസിന്റെ സമയത്ത് മൊഴി മാറ്റിയതെന്നും അവരുടെ തീരുമാനത്തിൽ ഞെട്ടലില്ലെന്നും നടി ഭാവന. പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഭാവന ഇക്കാര്യങ്ങൾ സംസാരിച്ചത്. കൂടെ ആരെങ്കിലും ഉണ്ടാകുമെന്ന് ആലോചിച്ചിട്ടില്ല കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്നും കേസുമായി പോയതെന്നും ഭാവന പറഞ്ഞു. ‘ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും, കൂടെയുണ്ടാകില്ല എന്തൊക്കെ ഇനി സംഭവിക്കും തുടങ്ങി ഒന്നിനെ കുറിച്ചും നമ്മൾ ആലോചിക്കില്ല. കൂടെ നിന്നവരിൽ എനിക്ക് വളരെ അടുത്ത് […]
Read More

തിരുവനന്തപുരത്ത് ആന പപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. മനു എന്ന ആനയാണ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം പാപ്പാനാണ് വിഷ്ണു. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ.
Read More

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം : ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം.90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം നൽകിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഇതിനോടകം കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് […]
Read More

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ ഡൽഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ […]
Read More

ശബരി പാത : പദ്ധതി ചെലവിൻ്റെ പകുതി സംസ്ഥാനം വഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന് 1900 കോടി രൂപ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽ പാതയുടെ പകുതി ചെലവായ 1900 കോടി കിഫ്ബിയിൽ നിന്ന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ തുകയുപയോഗിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അതോടെ നിർമ്മാണം തുടങ്ങാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാൻ 1361 കോടിയും നിർമ്മാണത്തിന് 2439.93 കോടിയുമാണ് ചെലവ്. ഭൂമിയേറ്റെടുക്കാൻ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകി. ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. മന്ത്രി വി.അബ്ദുറഹിമാൻ എറണാകുളം, […]
Read More