Kerala

. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പ്രകാശനം ചെയ്തു.

കണ്ണൂർ: സി പി എം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘പയ്യന്നൂർ ഗാന്ധി പാർക്കിൽ വി.എസിൻ്റെ മുൻ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രകാശനം നിർവഹിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങ് നടന്നത്. സിപിഎം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട തന്റെ പുതിയ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പ്രകാശനം ചെയ്യുന്നതിന് മുൻപായി രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തയ്യാറാകണമെന്ന് വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പുസ്തകം […]
Read More

ചുരിദാറിന് വിലക്ക്; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രധാനാദ്ധ്യാപിക

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അദ്ധ്യാപികയെ തടഞ്ഞതെന്നാണ്‌ ഇവരു‌ടെ വാദം. എന്നാൽ അത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ്‌ കുമാർ പ്രതികരിച്ചത്. ഇന്ന് രാവിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുൾപ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അദ്ധ്യാപിക. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനെത്തുടർന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് സമരം നടത്താൻ തുടങ്ങി. കൊട്ടാരക്കര പൊലീസ് എത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ […]
Read More

ലീഗ് 27 സീറ്റിൽ മത്സരിക്കും; തിരുവമ്പാടി വിട്ടുകൊടുക്കും

തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലെത്തിയതോടെ ലീഗ് 27 സീറ്റിൽ മത്സരിക്കും. കഴിഞ്ഞതവണയും ഇതേ സീറ്റുകളിൽ മത്സരിച്ചപ്പോൾ 25 സീറ്റിൽ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു. തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുത്താൽ ഇവിടെ മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. നിലവിൽ മുസ്ലിം ലീഗുമായും ആർഎസ്പിയുമായിട്ടാണ് സീറ്റ് ചർച്ചകൾ ഏകദേശം പൂർത്തിയായത്. കേരള കോൺഗ്രസുമായുള്ള ചർച്ചയിൽ ഇന്ന് തീരുമാനമുണ്ടാകും. കഴിഞ്ഞ തവണ പത്ത് സീറ്റിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ നാല് സീറ്റെങ്കിലും […]
Read More

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം? നിർണായക യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകൾ […]
Read More

ബഡ്ജറ്റിൽ കേരളം എന്ന പേരുപോലും പരാമർശിച്ചില്ല,​ എയിംസിനായി പ്രധാനമന്ത്രിയെ അടക്കം കണ്ടിട്ടും നിരാശ: മുഖ്യമന്ത്രി

തിരുവനന്തപുരം : പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസം അനുവദിക്കുമ്പോഴും കേരളത്തോട് കാണിക്കുന്ന വിവേചനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം ബഡ്‌ജറ്റ് വന്നപ്പോൾ കേരളം എന്ന പേരു പോലും പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഈ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദ്ദേശിച്ചു,​ പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടിപോയി […]
Read More

സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് അന്തരിച്ചു

ചെന്നെെ: പ്രശസ്ത സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1955 മാർച്ച് അ‌ഞ്ചിന് തമിഴ്നാട്ടിലാണ് ജനിച്ചത്. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച വെങ്കിടേഷ് 1981ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായത്. 1983ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. തൊണ്ണൂറുകളോടെ എസ്‌പി വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി. 1985ൽ ‘ജനകീയകോടതി’ എന്ന സിനിമയിലൂടെയാണ് […]
Read More

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ആരംഭിച്ചു.
Read More

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപിയുടെ സംസ്ഥാന വക്താവായി നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഐഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസ് പ്രതികരിച്ചത്.
Read More

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രെെവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കുട്ടിയു‌ടെ വീഡിയോ വൈറലായി. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്‌ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ആ സമയം പിതാവ് ഓട്ടോ ഡ്രെെവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രെെവർ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ ദുരന്തം […]
Read More

അതിവേഗ റെയിൽ: പൊന്നാനിയിൽ ഇ. ശ്രീധരൻ ഓഫീസ് തുറന്നു

മലപ്പുറം: അതിവേഗ റെയിൽ പദ്ധതി ഓഫീസ് പൊന്നാനിയിൽ തുറന്നു. ഇ ശ്രീധരൻ്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ‘ഓഫീസ് തുറന്നു, സ്റ്റാഫിനെ വിളിച്ചിട്ടുണ്ടെങ്കിലും എല്ലാവരും എത്തിയിട്ടില്ല. ഇന്നുമുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. വേഗം പണി തീർക്കാനുള്ള കാര്യങ്ങളും ഡിപിആറിന്റെ കാര്യങ്ങളും സ്റ്റാഫിന് പറഞ്ഞുകൊടുക്കും. ഏപ്രിലോടെ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂൺ ഒന്നോടെ പൂ‌ർത്തിയാക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഏജൻസിയെയും തീരുമാനിക്കും. -ശ്രീധരൻ പറഞ്ഞു. ഏതൊക്കെ സ്റ്റേഷനാണ് വേണ്ടതെന്ന് തീർച്ചയാക്കിക്കഴിഞ്ഞു. അത് എലിവേറ്റഡ് ആണോ അണ്ടർഗ്രൗണ്ട് ആണോ […]
Read More