കേരള ബജറ്റ് 2026; ജനപ്രിയം; അതിവേഗപ്പാത പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി; ജീവനക്കാർക്ക് ക്ഷാമബത്ത
തിരുവനന്തപുരം: റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ വിഹിതം. നാലുഘട്ടങ്ങളിലായി ആർആർടിഎസ് നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് പകരം തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ ആർആർടിഎസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും […]









