Kerala

കണക്ക് അവതരിപ്പിക്കാത്തത് 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ,​ ആരോപണത്തിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിന് ശേഷവും ആരോപണത്തിൽ ഉറച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് പിരിവിൽ അടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ട്‌. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നുവർഷത്തിന് ശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചത്. 2021ലെ പാർട്ടി സമ്മേളനത്തിന് തൊട്ടുമുൻപാണ് ഏരിയാ കമ്മിറ്റിയിൽ ഫണ്ട് പിരിവിന്റെ കണക്ക് […]
Read More

തരൂരിന് അസംതൃപ്തിയുണ്ട്, പക്ഷേ മുങ്ങുന്ന കപ്പലിൽ അദ്ദേഹം കയറില്ല,പരാതി എനിക്കും ഉണ്ട്- മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന പാർട്ടി നേതാവ് കെ. മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയിൽ […]
Read More

പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി കുഴഞ്ഞുവീണു

കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹം തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്.
Read More

കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു

കൊച്ചി: കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.സിരി ജഗൻ (74) അന്തരിച്ചു. അർബുദത്തെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 2005 മുതൽ 2014 വരെ കേരള ഹെെക്കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയാണ്. ഹെെക്കോടതിയിൽ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ രൂപീകരിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി വഴി […]
Read More

ക്രിസ്മസ് -പുതുവൽസര ബമ്പർ : ഭാഗ്യവാൻ കോട്ടയത്ത്

കോട്ടയം: ക്രിസ്മസ്- പുതുവൽസര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ XC 138455 ടിക്കറ്റാണ് സമ്മാനാർഹമായത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. 54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് […]
Read More

മോദിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം പിഴ, കേസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിൽ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. പാളയം മുതൽ പുളിമൂട് ജംക്‌ഷൻ വരെ നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതു നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷന്റെ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 […]
Read More

എലിവേറ്റഡ്-തുരങ്കപാതയുമായി ശ്രീധരൻ, 22 സ്റ്റേഷനുകൾ തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽ ഉ‌ടൻ

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് അറിയിപ്പ്‌ ലഭിച്ചതായി ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാകുകയാണ്‌. രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുന്നതുകൊണ്ടാണ്‌ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ- തിരുവനന്തപുരം വിമാനത്താവളം- വർക്കല- കൊല്ലം-കൊട്ടാരക്കര- അടൂർ- ചെങ്ങന്നൂർ-കോട്ടയം-വൈക്കം-എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം)-ആലുവ-നെടുമ്പാശ്ശേരി-തൃശ്ശൂർ-കുന്നംകുളം-എടപ്പാൾ-തിരൂർ-മലപ്പുറം (കരിപ്പൂർ വിമാനത്താവളം)-കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം)- കൊയിലാണ്ടി-വടകര-തലശ്ശേരി-കണ്ണൂർ. നഞ്ചൻകോട് റെയിൽവേപാത ഈ […]
Read More

ഈ പെരുത്ത ഭൂമിൻ്റെ ….. നാടകശിൽപി അരങ്ങിൽ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഈ പെരുത്ത ഭൂമിൻ്റെ.. ഉള്ളിന്നുള്ളില്. ഒരു ചെറിയ ഭൂമീണ്ട്. ആ ഭൂമിൻ്റെ പേരാണ് നാടകം.. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും രാജേഷ് മാധവനുമെല്ലാം ചേർന്ന് അനശ്വരമാക്കിയ ആ നാടക ഗാനത്തിൻ്റെ ശിൽപി വിജേഷ് സി വിടവാങ്ങി. എറണാകുളം തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ നാടകപരിശീ ലനം നൽകുന്നതിനിടെ കു ഴഞ്ഞുവീഴുകയായിരുന്നു. നിങ്ങളെ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ….. എന്ന പ്രശസ്ത ഗാനവും വിജേഷ് രചിച്ചതാണ്. കോഴിക്കോട് പാറോപ്പടി സിൽവർഹിൽ സ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്. ചിപ്പി, മങ്കി […]
Read More

കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആദ്യവാരം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കാൻ ധാരണ. ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെബ്രുവരി ആറിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് യാത്രയ്‌ക്ക് മുൻപ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കും. യാത്ര കാസർകോട് നിന്നാരംഭിക്കുന്നതിനാൽ വടക്കൻ ജില്ലകളിലെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഈമാസം 27ന് തിരുവനന്തപുരത്ത് ചേരും. തൃപ്പൂണിത്തുറ, പാലക്കാട് ഒഴികെ മണ്ഡലങ്ങളിൽ […]
Read More

‘ഇടതു–വലതു മുന്നണികൾ കേരളത്തെ നശിപ്പിച്ചു; ഇനി ബിജെപിയുടെ കയ്യിൽ വരും’: മാറാത്തത് മാറുമെന്ന് മോദി

തിരുവനന്തപുരം: സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരിക്കെ അതൊന്നും പ്രഖ്യാപിക്കാതെ വ്യക്തമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇരുമുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ അനിവാര്യമാണെന്ന് പറഞ്ഞു. ഗുജറാത്തിൽ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയിൽനിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ‘കേരളത്തിലിത്തവണ […]
Read More