Kerala

ശബരിമല സ്വർണ്ണക്കൊള്ള; ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. എന്നാൽ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയായതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ഒക്‌ടോബർ പതിനേഴിനാണ് പോറ്റിയെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Read More

ദീപക്കിന്റെ മരണം: യുവതി ഒളിവിൽ; സൈബർ പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്‌തഫയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് […]
Read More

ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. കെ.പി എഫ് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ഡ്രൈവ് ജോയ്ൻ്റ് കൺവീനർ മാരായ ഷെറിന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നിയന്ത്രിച്ചു. ലേഡീസ് വിംഗ് പ്രതിനിധികൾ, കെ.പി.എഫ് ഒഫീഷ്യൻസ്, രക്ഷാധികാരികൾ, എക്സിക്യുട്ടീവ് മെമ്പേഴ്സ്, കെ.പി.എഫ് മെമ്പേഴ്സ് എന്നിവർ പങ്കെടുത്തു വിജയിപ്പിച്ചു.
Read More

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെ​റ്റി. മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്കുവന്ന ട്രെയിനാണ് പാളംതെ​റ്റിയത്. ഇതിനുപിന്നാലെ നാല് ട്രെയിനുകൾ വിവിധയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. മൂന്നാം ട്രാക്കിൽ നിന്ന് നാലാം ട്രാക്കിലേക്ക് മാറുന്നതിനിടെ ട്രെയിനിന്റെ ഒരു ബോഗി തെന്നിമാറുകയായിരുന്നു. ഷൊർണൂരിൽ നിന്നെത്തിയ എഞ്ചിനീയർ സംഘം ട്രാക്കിൽ നിന്ന് ബോഗി മാ​റ്റിയെങ്കിലും ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഏറനാട് എക്‌സ്‌പ്രസ്, പരശുറാം എക്‌സ്‌പ്രസ് ,ജനശതാബ്ദി, കൊച്ചുവേളി എക്‌സ്‌പ്രസ്, തിരുവനന്തപുരം എക്‌സ്‌പ്രസ് എന്നിവയാണ് 30 മിനിട്ടുവീതം വൈകുന്നത്. രണ്ട് ട്രെയിനുകൾ […]
Read More

ശബരിമല സ്വർണക്കൊള്ള: റിമാൻഡിലായ കെ.പി.ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിനെ (85) മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ചികിത്സ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് നിർദ്ദേശിച്ചിരുന്നു. ബുധനാഴ്ച രാത്രി ഏഴു മണിയോടെ ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എങ്കിലും ഇന്നലെ ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്. നിലവിൽ ലഭിക്കുന്ന ചികിത്സ മെഡിക്കൽ കോളജിൽ ലഭ്യമാക്കാനാണ് നിർദേശം. ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയ ജഡ്ജി […]
Read More

‘വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരം, a ഹെെക്കോടതിയുടെ അറിവോടെ’; റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്‌ഠരര് രാജീവരർക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന റിപ്പോർട്ട് പുറത്തുവന്നു. നടപടികൾ എല്ലാം നടന്നത് ഹെെക്കോടതിയുടെ അറിവോടെയാണെന്നാണ്‌ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്‌. 2017 മാർച്ചിലാണ് ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചത്. നടപടികൾ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കെെമാറ്റം അടക്കം എല്ലാം ഹെെക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹെെക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് […]
Read More

കെഎസ്ഇബിയിൽ വിജിലൻസ് പരിശോധന; 16.5 ലക്ഷം കൈക്കൂലി വാങ്ങിയത് കണ്ടെത്തി

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി.ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേട് കണ്ടെത്തിയത്. കരാറുകാരനിൽ നിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബിൽ മാറിക്കൊടുക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി. 41 ഉദ്യോസ്ഥർ 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധിച്ചത്. വലിയ കരാർ ജോലികൾ […]
Read More

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിൽ തന്നെ

തിരുവല്ല: ഗുരുതര പീഡന ആരോപണങ്ങളെ തുടർന്ന്‌ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. വിശദമായ വാദത്തിനു ശേഷമാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രാഹുലിന് ജാമ്യം നിഷേധിച്ചത്. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹർജി തള്ളി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ നീണ്ട വാദപ്രതിവാദങ്ങൾ നടന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി (അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ) എം.ജി.ദേവി ഹാജരായി. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട കോടതിമുറിയിൽ വേണമെന്ന് അസിസ്റ്റ്ന്റ് […]
Read More

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്ക് നേരെ ആസിഡ്‌ ഒഴിച്ച്‌ വയോധികൻ

പുൽപ്പള്ളി(വയനാട്): പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ വയോധികൻ്റെ ആസിഡ് ആക്രമണം. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ […]
Read More

തൃശൂരിൽ നിന്നുള്ള കോളേജ്‌ വിദ്യാർത്ഥികളുമായി വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17പേർക്ക് പരിക്ക്

തിരുവനന്തപുരം: തൃശൂരിൽ നിന്ന് പഠനയാത്ര പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്. കല്ലമ്പലം നാവായിക്കുളത്താണ് അപകടം. വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 47പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. തൃശൂർ കൊടകര സൗഹൃദ കോളേജിൽ നിന്നും വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എത്തിയ എംബിഎ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ […]
Read More