Kerala

ഇറാനിൽ കുടുങ്ങി 12 മലയാളി വിദ്യാർഥികൾ, ഫോണുകൾ നിരീക്ഷണത്തിൽ; പണത്തിനും ആഹാരത്തിനും ബുദ്ധിമുട്ട്

കോട്ടയം: ഇറാനിലെ കെർമാൻ മെഡിക്കൽ സയൻസ് സർവകലാശാലയിൽ മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങി. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നതിനാലും കേരളത്തിലുള്ള മാതാപിതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവരുള്ളത്. പഠനം എപ്പോൾ പുനഃരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കുടുംബങ്ങളുമായി ആശയവിനിമയം നടത്താൻ വിശ്വസനീയമായ മാർഗങ്ങളൊന്നുമില്ലാതെ വിദ്യാർഥികൾ നിരന്തരമായ ഭയത്തിലും […]
Read More

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ തിരുവല്ല കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ വാ​ദം കേ​ള്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി അ​ഡ്വ. ശാ​സ്ത​മം​ഗ​ലം അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം പ​റ​യു​ക. ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ലി​നെ […]
Read More

വിസ്‌മയ കേസിലെ പ്രതി കിരൺ കുമാറിനെ ചിലർ വീടുകയറി ആക്രമിച്ചു

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരൺ കുമാറിനെ ചിലർ വീടുകയറി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് മർദ്ദിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനുമുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയുമായിരുന്നു. ഇതുകണ്ട് പുറത്തേക്കുവന്ന കിരണിനെ ഇവർ മർദിച്ചു. അവശനായ കിരണിന്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയുകയായിരുന്നു. നേരത്തെയും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ […]
Read More

ഗുരുവായൂർ- തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു. തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുക. തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More

തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

കണ്ണൂർ: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടിൽ ഇല്ലാതിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുൻപ് നാട്ടിൽ എത്തുകയും കടയിൽ വച്ച് […]
Read More

നടിയെ പീഡിപ്പിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചവർക്കെതിരെ നടപടി

കൊച്ചി:നടി പീഡന കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, എറണാകുളം ജില്ലാ ജുഡീഷറിയിലെ ഒരു ജീവനക്കാരനും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. കേരള ഹൈക്കോടതിയാണ് നടപടികൾക്ക് തുടക്കമിട്ടത്. എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായ മഹേഷ് മോഹൻ, കേസിന്റെ വിചാരണ നടന്ന സി.ബി.ഐ കോടതി നമ്പർ 3-ലെ മുൻ ശിറസ്തദാരായ താജുദീൻ എന്നിവരാണ് നടപടികൾ നേരിടുന്നത്. ഇവർക്കെതിരായ നടപടികളുടെ ഭാഗമായ അടുത്ത […]
Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ : സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂ‌ട്‌ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുൻ‍പ് സ്കൂളിലെത്തിയ അയോണ മോൻസൺ മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. കെട്ടിടത്തിൽനിന്ന് ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലിസ് […]
Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിലായി. ആശുപത്രിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാലാണ്‌ പരിഗണനയെന്നും പറഞ്ഞു. ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവാണ് ശങ്കര ദാസ്. […]
Read More

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തി പ്രഹർഷത്തിൽ ആയിരങ്ങൾ

ശബരിമല: ഭക്ത ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങി. 6.40ഓടെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിർവശത്ത് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു. ഈ സമയം സന്നിധാനത്ത് ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വൈകിട്ട് 6.30 ഓടെ പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് […]
Read More

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നു രാജി വച്ചു; പകരക്കാരനെ കണ്ടെത്താൻ നടപടികൾ തുടങ്ങി

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാെല ഫൗണ്ടേഷനിൽ നിന്ന് രാജി വച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ […]
Read More