Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ പരാതി ലഭിച്ചതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടം എം എൻ എ യെ ഞായറാഴ്ച പുലർച്ചയോടെ അറസ്റ്റ് ചെയ്തു. പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്. പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളായി. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം […]
Read More

ലത്തീൻസഭ ഇടപെട്ടോ എന്ന്‌ അന്വേഷിക്കണം, മറുപടി പറയേണ്ടത് മേയറും പിന്തുണച്ചവരും-ദീപ്തി മേരി വർഗീസ്

കൊച്ചി: കൊച്ചി കോർപറേഷന്റെ മേയറെ തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായെന്ന മേയർ വി.കെ. മിനിമോളുടെ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ പ്രതികരണവുമായി കെപിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ്. കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്നും മേയർ തിരഞ്ഞെടുപ്പിൽ ഒരു സമുദായത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ മറുപടി പറയേണ്ടത് മേയറും മേയറെ പിന്തുണച്ചവരുമാണെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചി മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേര് ദീപ്തി മേരി […]
Read More

വാഗ്ദാനത്തിന് ബ്രാൻഡ് അംബാസഡർ ഉത്തരവാദിയല്ല മോഹന്‍ലാലിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാൽ അഭിനയിച്ച പരസ്യം അതിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന്‌ കാണിച്ച്‌ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയില്‍ നടൻ നൽകിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസിഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഇടപാടും നടന്നിട്ടില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ജസ്റ്റിസ് സിയാദ് റഹ്മാൻ കേസ് റദ്ദാക്കിയത്. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം […]
Read More

സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ ബിജെപി യിലേക്ക്

മൂന്നാർ: സിപിഎം മുൻ എംഎൽഎയും മൂന്നാറിലെ നേതാവുമായ എസ് രാജേന്ദ്രൻ ബി.ജെ പി യിലേക്ക് .ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് പാർട്ടിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടുതേടിയിറങ്ങിയത്. സിപിഎമ്മുമായി നാലുവർഷമായി അകൽച്ചയിലായിരുന്നു […]
Read More

ഒരുകുറ്റവും ചെയ്തിട്ടില്ലെ ന്ന് കണ്ഠരര് രാജീവര്

തിരുവനന്തപുരം: താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തിന് അദ്ദേഹം അതെ എന്ന് തലകുലുക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ് കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള മടക്കത്തിനിടെയായിരുന്നു പ്രതികരണം.എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ […]
Read More

ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും ഇ.ഡി കേസെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി,പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഡയറക്‌ടറേറ്റിൽ നിന്നും അനുമതി കൊച്ചി ഇഡി സോണൽ ഓഫീസിൽ ലഭിച്ചത്. ഇന്ന് ഇസിഐആർ രജിസ്റ്റർ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോടതിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ […]
Read More

ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി;13785 വളർത്തു പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ ഇന്ന് മുതൽ സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാല് പ‌ഞ്ചായത്തുകളിലായി മൊത്തം 13785 വളർത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് […]
Read More

എ.കെ ബാലനെ തള്ളാതെ മുഖ്യമന്ത്രി.കേരളത്തിൽ വർഗീയ ശക്തികൾ ഇപ്പോഴുമുണ്ട്.

തിരുവനന്തപുരം: കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ.ബാലന്റെ ‘മാറാട്’ പരാമർശത്തെ തള്ളാൻ മുഖ്യമന്ത്രി തയാറായില്ല.വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനമാണ് ഞങ്ങൾക്കുള്ള കനഗോലു. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ല. എന്നാൽ‌ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് ബാലൻ ഓർമിപ്പിച്ചത്. മാറാട് കാലാപം അതിനിഷ്ഠൂരമായിരുന്നു, അന്നത്തെ മുഖ്യമന്ത്രി അവിടെ […]
Read More

നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ പരിഗണിച്ചതിൽ ജഡ്ജിക്ക് ഇരട്ടത്താപ്പെന്ന് നിയമോപദേശം; സർക്കാർ അപ്പീലിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്‌ജിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതിത്വത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. തെളിവുകളുടെ കാര്യത്തിൽ ജഡ്‌ജി ഡബിൾ സ്റ്റാൻഡ് ആണ് എടുത്തത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾപോലും ദിലീപിനെതിരെ അംഗീകരിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ […]
Read More

പ​ട്ട​യഭൂ​മി​യി​ലെ രാ​ജ​കീ​യ മ​ര​ങ്ങ​ളു​ടെ അ​വ​കാ​ശം സ​ർ​ക്കാ​രി​ന് ; ചട്ടഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: 1964ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വ് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം പ​​​​​തി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന ഭൂ​​​​​മി​​​​​യി​​​​​ലെ രാ​​​​​ജ​​​​​കീ​​​​​യ വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്ക് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം. പ​​​​​ട്ട​​​​​യ ഭൂ​​​​​മി​​​​​യി​​​​​ലെ തേ​​​​​ക്ക്, ഈ​​​​​ട്ടി, ച​​​​​ന്ദ​​​​​നം, എ​​​​​ബ​​​​​ണി എ​​​​​ന്നീ മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. പ​​​​​തി​​​​​ച്ചുന​​​​​ല്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തു ഭൂ​​​​​മി​​​​​യി​​​​​ലെ രാ​​​​​ജ​​​​​കീ​​​​​യ മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക. പി​​​​​ന്നീ​​​​​ട് ആ ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ വ​​​​​ള​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന രാ​​​​​ജ​​​​​കീ​​​​​യ മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം സം​​​​​ബ​​​​​ന്ധി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ വ്യ​​​​​ക്ത​​​​​ത വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​തി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശം നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​നം, നി​​​​​യ​​​​​മ, റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ച​​​​​ന​​​​​ക​​​​​ൾ​​​​​ക്കു ശേ​​​​​ഷം […]
Read More